മധ്യപ്രദേശിൽ കോൺഗ്രസ്‌ സർക്കാരിന് പ്രതിസന്ധി; ആറ്‌ മന്ത്രിമാര്‍ ഉൾപ്പെടെ 17 വിമത എംഎല്‍എമാർ കർണാടകയിലേക്ക് പോയി

single-img
9 March 2020

മധ്യപ്രദേശിൽ കമല്‍നാഥ് നയിക്കുന്ന കോൺഗ്രസ്‌ സർക്കാരിന് വീണ്ടും പ്രതിസന്ധി. സംസ്ഥാന നിയമസഭയിലെ ആറ്‌ മന്ത്രിമാര്‍ ഉൾപ്പെടെ 17 വിമത എംഎൽഎമാർ കർണാടകയിലേക്ക് പോയിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു. ജ്യോതിരാദിത്യ സിന്ധ്യയുമായി അടുപ്പമുള്ള എംഎൽഎമാരാണ് വിമത പ്രശ്നം ഉയർത്തുന്നത് .

ജ്യോതിരാദിത്യ സിന്ധ്യ ഇപ്പോൾ രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഉണ്ടെന്നും കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ചചെയ്യുകയാണെന്നുമാണ് റിപ്പോർട്ടുകൾ. 2018 ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ ജയത്തിന്‌ ശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ കേവലം 23 എംഎല്‍എമാരുടെ മാത്രം പിന്തുണയാണ്‌ ജ്യോതിരാദിത്യ സിന്ധ്യക്ക് ലഭിച്ചത്‌. അതോടെയാണ് കോൺഗ്രസിന്റെ കമല്‍നാഥ്‌ മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ വന്നത്.