കേരളാ ബിജെപിയില്‍ കെ സുരേന്ദ്രന്‍റെ സമവായ നീക്കം; പ്രസിഡന്‍റും ജനറൽ സെക്രട്ടറിമാരും മാത്രമുള്ള കോര്‍ കമ്മിറ്റിയില്‍ എഎൻ രാധാകൃഷ്ണൻ

single-img
9 March 2020

കെ സുരേന്ദ്രനെ കേരളാ ബിജെപിയുടെ അധ്യക്ഷനായി കേന്ദ്രനേതൃത്വം പ്രഖ്യാപിച്ചതോടെ തമ്മിലടി രൂക്ഷമായതിനെ തുടർന്ന് വീണ്ടും കേന്ദ്ര നേതൃത്വത്തിന്‍റെ ഇടപെടൽ വഴി സമവായം. സുരേന്ദ്രന്റെ സ്ഥാനത്തിനെതിരെ ശക്തമായ എതിർപ്പ് ഉയർത്തിയ പികെ കൃഷ്ണദാസ് പക്ഷത്തെ അനുനയിപ്പിക്കാനായി പാർട്ടി ഘടനയിൽ തന്നെ മാറ്റം വരുത്തിയാണ് കെസുരേന്ദ്രൻ ഇപ്പോൾ ഒരു വിട്ടുവീഴ്ചക്ക് തയ്യാറായത്. സാധാരണയായി പ്രസിഡന്‍റും ജനറൽ സെക്രട്ടറിമാരും മാത്രമുള്ള പാർട്ടിയുടെ ഉന്നത ഫോറമാണ് കോർക്കമ്മിറ്റി.

നിലവിൽ വൈസ് പ്രസിഡണ്ടായ എ.എൻ രാധാകൃഷ്ണനെ കൂടി കോര്‍ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതോടെ ജനറൽ സെക്രട്ടറിയായി തുടരുന്ന എംടി രമേശും വൈസ് പ്രസിഡണ്ട് എ.എൻ രാധാകൃഷ്ണനും ഉൾപ്പെടെ ബിജെപി കോർ കമ്മിറ്റിയിൽ കൃഷ്ണദാസ് പക്ഷക്കാരുടെ എണ്ണം രണ്ടായി. കേരളാ നേതൃത്വത്തിൽ ബിജെപിയിലെ എല്ലാവരെയും ഒരുമിപ്പിച്ച് കൊണ്ടുപോകണമെന്ന് കെ സുരേന്ദ്രനോടും പാർട്ടി പദവികളിൽ തുടരണമെന്ന് പികെ കൃഷ്ണദാസ് പക്ഷത്തോടും കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടു .

പുതിയ സ്ഥാന ലബ്ദിയോടെ എഎൻ രാധാകൃഷ്ണന് കൂടുതൽ പരിഗണന കിട്ടിയതിനൊപ്പം എംടി രമേശും അയയുകയായിരുന്നു. നേരത്തെ തന്നെ എഎൻ രാധാകൃഷ്ണനൊപ്പം ജനറൽ സെക്രട്ടറിസ്ഥാനത്തും നിന്നും വൈസ് പ്രസിഡണ്ടാക്കി മാറ്റിയ ശോഭാ സുരേന്ദ്രനെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയില്ല.