ലൈംഗികതൊഴിലാളികളെ മയക്ക് മരുന്ന് നല്‍കി ബലാല്‍സംഗം ചെയ്യുന്ന ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍

single-img
9 March 2020


വാഷിങ്ടണ്‍: ലൈംഗികതൊഴിലാളികളെ മയക്ക് മരുന്ന് നല്‍കി ബലാല്‍സംഗം ചെയ്ത കേസില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ അറസ്റ്റില്‍. ഒഹിയോയിലെ പ്ലാസ്റ്റിക് സര്‍ജനും ഇന്ത്യന്‍ വംശജനുമായ ഡോ. മനീഷ് ഗുപ്തയാണ് അറസ്റ്റിലായത്. 2016ല്‍ ലൈംഗിക തൊഴിലാൡായ യുവതി നല്‍കിയ പരാതിയിലാണ് എഫ്ബിഐയുടെ നടപടി. സംഭവത്തില്‍ കഴിഞ്ഞ ജനുവരി മുതല്‍ അന്വേഷണം പുരോഗമിക്കുകയായിരുന്നു. ലോസ് ആഞ്ചല്‍സില്‍ ഡോക്ടര്‍മാരുടെ സമ്മിറ്റില്‍ പങ്കെടുക്കുന്നതിനിടെ മനീഷ് ഗുപ്ത ലൈംഗിക തൊഴിലാളിയായ ഈ യുവതിയെ ഹോട്ടലിലേക്ക് ക്ഷണിക്കുകയായിരുന്നു. പിന്നീട് യുവതിക്ക് മയക്ക്മരുന്ന് നല്‍കി ബോധം കെടുത്തുകയും ബലാല്‍സംഗം ചെയ്യുകയുമായിരുന്നു. ദൃശ്യങ്ങള്‍ ക്യാമറയില്‍ ചിത്രീകരിക്കുകയും ചെയ്തു. പിന്നീട് സംശയം തോന്നിയ യുവതി മയക്ക് മരുന്നിന്റെ അംശം രക്ത പരിശോധനയില്‍ കണ്ടെത്തി.

ബലാല്‍സംഗമാണെന്നും വ്യക്തമായതോടെ യുവതി ലൈംഗികതൊഴിലാളിയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ദുരനുഭവം പങ്കുവെച്ചു. അപ്പോള്‍ പല സ്ത്രീകളും സമാന അനുഭവം ഇയാളില്‍ നിന്നുണ്ടായതായി പരാതിപ്പെട്ട് രംഗത്തെത്തി. ഇതേതുടര്‍ന്നാണ് പരാതി നല്‍കിയത്. തുടര്‍ന്ന് എഫ്ബിഐ ഉദ്യോഗസ്ഥര്‍ ഇയാളുടെ വീട്ടില്‍ നടത്തിയ പരശോധനയില്‍ ലഭിച്ച മെമ്മറികാര്‍ഡുകളില്‍ നിന്ന് ഇയാള്‍ നിരവധി പേരെ ഇത്തരത്തില്‍ ഉപദ്രവിച്ചതായി തെളിയുകയായിരുന്നു.