കൊറോണ; മംഗളൂരുവില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മുങ്ങി

single-img
9 March 2020

ലോക വ്യാപകമായി വ്യാപകമായി കൊറോണ വൈറസ് ഭീതി പടർത്തുന്ന സാഹചര്യത്തിലും മംഗളൂരുവിൽ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ ആശുപത്രിയില്‍ നിന്നും മുങ്ങി. മംഗളൂരുവിൽ പ്രവർത്തിക്കുന്ന വെന്‍ലോക്ക് ആശുപത്രില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാളാണ് അധികൃതരെ വെട്ടിച്ചു കടന്നുകളഞ്ഞത്.

ദുബായില്‍ നിന്നും ഇന്നലെ രാത്രിയിലായിരുന്നു ഇയാള്‍ മംഗളൂരു വിമാനത്താവളത്തില്‍ എത്തിയത്. തുടർന്ന് കൊറോണ നിരീക്ഷണത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിൽ ഇയാളെ നിരീക്ഷിച്ച് വരുന്നതിനിടെ അധികൃതരെ അറിയിക്കാതെ പുറത്ത് കടക്കുകയായിരുന്നു. നിലവിൽ ഇയാളെ കണ്ടുപിടിക്കാനുള്ള തെരച്ചില്‍ തുടരുകയാണ്.