കര്‍ണാടകയില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് അധികൃതര്‍

single-img
9 March 2020


മംഗളുരു: കര്‍ണാടകയില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. യുഎസില്‍ നിന്നെത്തിയ ഐടി ഉദ്യോഗസ്ഥനാണ് കോവിഡ് 19 പരിശോധനാഫലം പോസിറ്റീവായത്. അദേഹത്തെ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സിച്ചുവരികയാണെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു. കൂടുതല്‍ പേരിലേക്ക് രോഗം പകരാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരികയാണ് അധികൃതര്‍.

ഇരുന്നൂറില്‍പരം ആളുകളാണ് കര്‍ണാടകയില്‍ വിവിധ ജില്ലകളിലെ ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തിലുള്ളത്. ആദ്യമായാണ് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. എല്ലാവിധ പ്രതിരോധ പ്രവര്‍ത്തനങ്ങളും നടന്നുവരികയാണെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി സുധാകര്‍ വ്യക്തമാക്കി. കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്തെ അഞ്ചാംക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അനിശ്ചിതകാല അവധി പ്രഖ്യാപിച്ചിട്ടുണ്ട്.