രാജ്യസഭ തെരഞ്ഞെടുപ്പ്: ബംഗാളില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ്

single-img
9 March 2020

പശ്ചിമ ബംഗാളില്‍ നടക്കാനിരിക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ്.ഈ കാര്യം കോണ്‍ഗ്രസ് രാജ്യസഭ അംഗം പ്രദീപ് ഭട്ടാചാര്യയാണ് അറിയിച്ചത് .കോൺഗ്രസ് പിന്തുണയ്ക്കുന്നതോടെ മത്സരമില്ലാതെ തന്നെ ഇടതുമുന്നണി വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ മാസം 26നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിൽ നാല് സീറ്റുകളിലേക്ക് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. അടുത്ത ദിവസങ്ങളിൽ തന്നെ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം സുജന്‍ ചക്രവര്‍ത്തി പറഞ്ഞു. അതേസമയം
സീതാറാം യെച്ചൂരിയെ സംസ്ഥാനത്ത് നിന്ന് നോമിനേറ്റ് ചെയ്യണമെന്ന ബംഗാള്‍ സിസിപിഎം ഘടകത്തിന്റെ ശുപാര്‍ശ പൊളിറ്റ് ബ്യൂറോ തള്ളിയിരുന്നു.