വിദേശികളെ പൊങ്കാല ഇടാൻ വാഹനത്തിൽ പൊതുനങ്ങൾക്കിടയിലേക്ക് എത്തിച്ച് സോമതീരം റിസോർട്ട്

single-img
9 March 2020

ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് കർശനമായ ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശങ്ങൾ മറികടന്ന് സോമതീരം റിസോർട്ട്. ജില്ലാ ഭരണകൂടത്തിൻ്റെ നിർദേശം മറികടന്ന് സേമാതീരം വിദേശികളെ പൊങ്കാല ഇടാൻ എത്തിച്ചു.  കമലേശ്വരത്ത് പൊങ്കാലയിടുന്ന ജനങ്ങൾക്കിടയിലേക്കാണ് സോതീരം റിസോർട്ട് വിദേശികളെ കൊണ്ടുവന്നത്. വിദേശികളെ വാഹനത്തിൽ എത്തിച്ച ചൊവ്വര സോമതീരം റിസോർട്ടിന് എതിരെ ജില്ലാ കളക്ടർ നിയമനടപടി ആരംഭിച്ചു

കർശനമായ നിർദ്ദേശമായിരുന്നു ഇക്കാര്യത്തിലുണ്ടായിരുന്നത്. പൊങ്കാലക്ക് ചുമയും പനിയും ഉള്ളവര്‍ വരരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്, വിദേശികളെ പ്രത്യേകം നിരീക്ഷിക്കും. വിദേശരാജ്യങ്ങളിൽ നിന്ന് എത്തി ഹോട്ടലിൽ താമസിക്കുന്നവര്‍ക്ക് അവിടെ തന്നെ പൊങ്കാലയിടാനുള്ള സൗകര്യം ഒരുക്കുന്നത് അടക്കമുള്ള ക്രമീകരണങ്ങൾ ജില്ലാ ഭരണകൂടവും സജ്ജമാക്കിയിട്ടുണ്ട്. പൊങ്കാലയിടാൻ എത്തുന്നവരുടെ വീഡിയോ പകര്‍ത്താനും തീരുമാനമുണ്ടായിരുന്നു. 

ഇത്രയും ആളുകൾ ഒത്തുകൂടുന്ന ചടങ്ങായതിനാൽ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് പരിമിതിയുണ്ടെന്നും അതുകൊണ്ട് തന്നെ രോഗ ബാധയുടെ ഗൗരവം കണക്കിലെടുത്ത്  രോഗ ലക്ഷണങ്ങളുള്ളവര്‍ പൊങ്കാലക്ക് എത്തരുതെന്നും ആരോഗ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

മാത്രമല്ല 23 ആരോഗ്യ വകുപ്പ് സംഘത്തെ പൊങ്കാല ഡ്യൂട്ടിക്കായി  നിയോഗിച്ചിട്ടുണ്ട്. 18 ആംബുലൻസ് ബൈക്ക് അംബുലൻസുകൾ, എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. 32 വാർഡുകളിൽ പ്രത്യേക സംഘങ്ങൾ വീടുകൾ കയറി രോഗമുളളവരുണ്ടോയെന്ന് നിരീക്ഷിക്കും. ബസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ വിവിധ ഭാഷകളിൽ അനൗൺസുമെന്‍റുകൾ ഉണ്ടാകുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ക്ഷേത്രത്തിൽ ഭക്തർ പിടിക്കുന്ന സ്ഥലങ്ങൾ അരമണിക്കൂർ ഇടപെട്ട് അണുവിമുക്തമാക്കും.