യെസ്ബാങ്ക് വായ്പാ ഇടപാടുകളില്‍ അന്വേഷണം വ്യാപിപ്പിച്ച് സിബിഐ

single-img
9 March 2020


ദില്ലി: യെസ്ബാങ്ക് വായ്പാ ഇടപാടുകളില്‍ അന്വേഷണം സിബിഐ വ്യാപിപ്പിക്കുന്നു. ബാങ്കിന്റെ സ്ഥാപകന്‍ റാണാ കപൂറിന്റെ കുടുംബങ്ങളുടെ ഓഫീസുകളിലും വായ്പ തിരിച്ചടക്കാന്‍ കുടിശികയുള്ള സ്ഥാപനങ്ങളിലും സിബിഐ റെയ്ഡ് നടത്തുകയാണ്. മുംബൈയില്‍ മാത്രം ഏഴ് സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്.

ഇന്നലെ രാത്രി റാണാ കപൂറിന്റെ മക്കളുടെ വസതിയിലും സ്വന്തം വസതിയിലും എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് റാണയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സിബിഐ കേസ് അന്വേഷണം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. വഴിവിട്ട് പല കോര്‍പ്പറേറ്റുകള്‍ക്കും ബാങ്ക് വായ്പ നല്‍കിയതിന് പിന്നില്‍ റാണാ കപൂറാണെന്നാണ് അധികൃതരുടെ ആരോപണം.