പക്ഷിപ്പനി: കോഴിക്കോട് ഒറ്റ ദിവസം കൊന്നത് 2058 വളർത്തു പക്ഷികളെ

single-img
9 March 2020

കേരളത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിലെ വേങ്ങേരിയിലും കൊടിയത്തൂരിലുമായി ഇന്ന് മാത്രം 2058 വളർത്തു പക്ഷികളെ കൊന്നു. ഈ സ്ഥാനത് ഇന്നലെ 1700 പക്ഷികളെ കൊന്നിരുന്നു. കോഴി, താറാവ്, വളര്‍ത്ത് പക്ഷികൾ എന്നിവയെയാണ് നശിപ്പിച്ചത്.

പക്ഷിപ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് ഒരു കിലോമീറ്റർ പരിധിയിലുള്ള പക്ഷികളെ നശിപ്പിക്കുന്നത്.
ഇവിടേക്ക് എത്തുന്ന ദേശാടന പക്ഷികളിൽ നിന്നാവാം പക്ഷിപ്പനി വന്നതെന്നാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ പ്രാഥമിക നിഗമനം. നിലവിൽ പ്രദേശങ്ങളിൽ പക്ഷിപ്പനി നിർമ്മാർജനത്തിനായി വളർത്തു പക്ഷികളെ കൊന്ന് കത്തിക്കാൻ പുതിയതായി 22 സംഘങ്ങളെ നിയോഗിക്കും.

പക്ഷിപ്പനി ബാധിച്ചതായി കണ്ടെത്തിയ മേഖലകളായ ജില്ലയിലെ വേങ്ങേരിയിലും കൊടിയത്തൂരിലും വളർത്തുപക്ഷികളെ കൊന്ന് കത്തിച്ച് കളയാൻ ഇന്നലെയാണ് ആരംഭിച്ചത്. മൂന്നു ദിവസം കൊണ്ട് 13,000 ത്തോളം വളർത്തു പക്ഷികളെ നശിപ്പിക്കാനായിരുന്നു പദ്ധതി. പക്ഷെ കുറഞ്ഞ ദിവസങ്ങളിൽ ഈ ലക്‌ഷ്യം പൂർത്തിയാക്കാനാവില്ല എന്നാണ് അധികൃതരുടെ നിഗമനം. അതിനാലാണ് കൂടുതൽ സംഘങ്ങളെ നിയോഗിക്കാൻ തീരുമാനിച്ചത്.

ഇപ്പോൾ അഞ്ചുപേർ അടങ്ങുന്ന 25 സംഘങ്ങളാണ് പക്ഷികളെ കൊന്ന് കത്തിച്ച് കളയുന്ന പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. കൊള്ളുന്ന പക്ഷികളെ അഞ്ചര അടി താഴ്ചയുള്ള കുഴികുത്തി പക്ഷികളെ കത്തിക്കുകയാണ് ചെയ്യുന്നത്.