ജമ്മുകശ്മീരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി’ ജമ്മു ആന്റ് കശ്മീര്‍ അപ്‌നി പാര്‍ട്ടി’; ലക്ഷ്യം നിലവിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് പരിഹാരം

single-img
9 March 2020


ജമ്മു: ജമ്മുകശ്മീരില്‍ പുതിയ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിച്ചു. മുന്‍ പിഡിപി നേതാവ് സെയ്ദ് അല്‍ത്താഫ് ബുഖാരിയാണ് പുതിയ രാഷ്ട്രീയപാര്‍ട്ടി ‘ജമ്മു ആന്റ് കശ്മീര്‍ അപ്‌നി പാര്‍ട്ടി’യുടെ പ്രഖ്യാപനം നടത്തിയത്. കോണ്‍ഗ്രസ്, നാഷനല്‍ കോണ്‍ഫറന്‍സ്,പിഡിപി എന്നീ രാഷ്ട്രീയപാര്‍ട്ടികളിലെ പ്രമുഖരായ 31 നേതാക്കള്‍ ഈ പുതിയ പാര്‍ട്ടിയില്‍ ഉണ്ടാവുമെന്നും അദേഹം സൂചന നല്‍കി. വളരെ സന്തോഷമുണ്ട് അപ്‌നി പാര്‍ട്ടി പ്രഖ്യാപിക്കുന്ന ഈ വേളയിലെന്ന് അദേഹം പറഞ്ഞു. ജമ്മുകശ്മീരില്‍ നിലവിലുള്ള പ്രത്യേക രാഷ്ട്രീയ പ്രശ്‌നങ്ങളുടെയും പ്രതിസന്ധികളുടെയും പശ്ചാത്തലത്തിലാണ് പാര്‍ട്ടി രൂപീകരിക്കുന്നതെന്ന് ബുഖാരി വ്യക്തമാക്കി.

വളരെ സന്തോഷത്തോടുകൂടിയാണ് ഒടുവില്‍ അപ്നി പാര്‍ട്ടി എന്നറിയപ്പെടുന്ന ഞങ്ങളുടെ പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത്. പ്രതീക്ഷകളും വെല്ലുവിളികളും വളരെ വലുതായതിനാല്‍ ഇത് ഞങ്ങളുടെ മേല്‍ വളരെയധികം ഉത്തരവാദിത്തങ്ങളാണ് ചാര്‍ത്തി നല്‍കുന്നത്.ജനങ്ങളുടെ താല്‍പ്പര്യാര്‍ത്ഥം ഈ വെല്ലുവിളികളെ അതിജീവിക്കാന്‍ താന്‍ പരിശ്രമിക്കുമെന്ന് ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് താന്‍ ഉറപ്പ് നല്‍കുന്നുവെന്ന് അദേഹം എഎന്‍ഐയോട് പ്രതികരിച്ചു.