നടിയെ ആക്രമിച്ച കേസ്: രണ്ടായി പരിഗണിക്കണം എന്ന ദിലീപിന്‍റെ ഹർജി ഹൈക്കോടതി തള്ളി

single-img
9 March 2020

കൊച്ചിയിൽ വാഹനത്തിനുള്ളിൽ നടി നടി ആക്രമിക്കപ്പെട്ട കേസും പൾസർ സുനി തന്നെ ഭീഷണിപെടുത്തിയെന്ന കേസും രണ്ടായി പരിഗണിക്കണം എന്ന ദിലീപിന്‍റെ ഹർജി ഹൈക്കോടതി തള്ളി. നിലവിലെ സാഹചര്യത്തിൽ കേസ് രണ്ടായി പരിഗണിക്കേണ്ട ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം കേസിൽ കേസിൽ സാക്ഷി വിസ്താരത്തിനായി കുഞ്ചാക്കോ ബോബനും ബിന്ദു പണിക്കരും നേരത്തെ തന്നെ കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹാജരായിരുന്നു.

ഇതിൽ നടൻ കുഞ്ചാക്കോ ബോബന്‍റെ സാക്ഷിവിസ്താരമാണ് ആദ്യം തുടങ്ങിയത്. ഇതിന് മുൻപ് രണ്ടുതവണ കുഞ്ചാക്കോ ബോബന് സമൻസ് അയച്ചെങ്കിലും ഷൂട്ടിംഗ് തിരക്കുമൂലം എത്താനായിരുന്നില്ല. അതിനെ തുടർന്ന് കുഞ്ചാക്കോ ബോബനെതിരെ കോടതി വാറന്‍ഡും പുറപ്പെടുവിച്ചിരുന്നു.

കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന് ആക്രമിക്കപ്പെട്ട നടിയോടുളള മുൻ മുൻവൈരാഗ്യം തെളിയിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് താരങ്ങളടക്കമുളളവരെ പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിക്കുന്നത്.