യെസ് ബാങ്ക് പ്രതിസന്ധി; പണം പിന്‍വലിക്കാന്‍ ബ്രാഞ്ചുകള്‍ക്ക് മുമ്പില്‍ വന്‍ തിരക്ക്

single-img
8 March 2020


ഒഡീഷ: യെസ് ബാങ്കിന്റെ വിവിധ ബ്രാഞ്ചുകള്‍ക്ക് മുമ്പില്‍ ഉപഭോക്താക്കളുടെ നീണ്ട നിര. ആര്‍ബിഐ മൊറട്ടൊറിയം പ്രഖ്യാപിച്ച ബാങ്കില്‍ നിന്ന് പിന്‍വലിക്കല്‍ പരിധി അരലക്ഷം രൂപയായി നിജപ്പെടുത്തിയിരുന്നു. ഇതിനിടെ ബാങ്കിന്റെ ഇന്റര്‍നെറ്റ് ബാങ്കിങ് സംവിധാനം തകരാറിലാവുകയും ക്രെഡിറ്റ് ,ഡെബിറ്റ് കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമായതായും ഉപഭോക്താക്കള്‍ പറയുന്നു.

ഈ സാഹചര്യത്തില്‍ യെസ്ബാങ്കിന്റെ വിവിധ ശാഖകള്‍ക്ക് മുമ്പില്‍ പണം പിന്‍വലിക്കാനായി ഉപഭോക്താക്കള്‍ തിക്കുംതിരക്കും കൂട്ടുകയാണ്. പല എടിഎമ്മുകളിലും പിന്‍വലിക്കാന്‍ ആവശ്യമായ പണമില്ലാത്തതും തിരിച്ചടിയായിട്ടുണ്ട്.അതേസമയം ഇടപാടുകാര്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും സ്ഥിതിഗതികള്‍ സാധാരണഗതിയിലേക്ക് മടങ്ങുമെന്നും യെസ് ബാങ്ക് അധികൃതര്‍ അറിയിച്ചു.