ഭാര്യയേയും മകനേയും കൊലചെയ്ത ശേഷം വിമുക്തഭടൻ ആത്മഹത്യ ചെയ്തു

single-img
8 March 2020

കൊല്ലം ജില്ലയിലെ കടക്കൽ ഇട്ടിവയില്‍ ഭാര്യയേയും മകനേയും കൊന്ന് വിമുക്തഭടൻ ആത്മഹത്യ ചെയ്തു .
വയ്യാനം പികെ ഹൗസില്‍ സുദര്‍ശനനാണ് ഭാര്യ വസന്തകുമാരിയേയും മകൻ അഡ്വ.സുധേഷിനേയും വെട്ടിക്കൊന്നശേഷം തൂങ്ങി മരിച്ചത് . ഇവരുടെ കുടുംബ പ്രശ്നങ്ങളാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം പതിവായി വഴക്ക് ഉണ്ടാകുമായിരുന്നു ഇവരുടെ വീട്ടിൽ രാവിലേയും ബഹളം കേട്ടിരുന്നെങ്കിലും ആരും പോയി നോക്കിയില്ല .പക്ഷെ വൈകുന്നേരമായിട്ടും വീട്ടില്‍ നിന്ന് ആരേയും പുറത്തുകാണാത്തിനെത്തുടര്‍ന്ന് ആളുകള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് വസന്തകുമാരിയുടെ മൃതദേഹം അടുക്കളയോട് ചേര്‍ന്നുള്ള മുറിയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയില്‍ സുധീഷിനെ മറ്റൊരു മുറിക്കുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടു .

സുദര്ശനെ വീടിനോട് ചേര്‍ന്നുള്ള ചായ്പിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി നടപടികൾ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.