ജാര്‍ഖണ്ഡില്‍ പട്ടിണി മൂലം 42കാരന്‍ മരിച്ചു

single-img
8 March 2020

ബൊക്കാറോ: ജാര്‍ഖണ്ഡിലെ ബൊക്കാറോവില്‍ പട്ടിണിമൂലം 42 വയസുകാരന്‍ മരിച്ചു.ബുഖല്‍ഖാസിയാണ് കഴിക്കാന്‍ ആഹാരമില്ലാതെ മരിച്ചത്.ബുഖല്‍ഖാസിയും കുടുംബവും ദിവസങ്ങളോളം പട്ടിണിയായിരുന്നുവെന്നാണ് വിവരം.ഈ കുടുംബത്തിന് റേഷന്‍കാര്‍ഡില്ലായിരുന്നു.അദേഹത്തിന് വിളര്‍ച്ച ഉണ്ടായിരുന്നുവെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു.

ബുഖല്‍ഖാസിയുടെ മറ്റ് കുടുബാംഗങ്ങള്‍ക്കും വിളര്‍ച്ചയുണ്ട്. ഈ കുടുംബത്തിനെ ഭീംറആവു അംബേദ്കര്‍ ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് ബ്ലോക് ഡവലപ്പ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.