അവര്‍ വിചാരിക്കുന്നത് ഭരണഘടനയ്ക്കും മുകളിലാണെന്നാണ്; യോഗി സര്‍ക്കാരിനെതിരെ പ്രിയങ്ക

single-img
8 March 2020

കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതിക്കെതിരെ യുപിയിൽ പ്രതിഷേധിച്ചവരുടെ ഫോട്ടോയും വിവരങ്ങളും പരസ്യമായി പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ഇന്ത്യയുടെ ഉച്ചസ്ഥാനം തങ്ങള്‍ക്കാണെന്ന വിചാരമാണ് യുപിയിലെ ബിജെപി സര്‍ക്കാറിന്റേതെന്ന് പ്രിയങ്ക പറഞ്ഞു.

” രാജ്യത്തിനായി ബാബാസാഹേബ് അംബേദ്കര്‍ ഉണ്ടാക്കിയ ഭരണഘടനയ്ക്കും മുകളിലാണ് തങ്ങളുടെ സ്ഥാനമെന്ന് അയാളുടെ (ആദിത്യനാഥ്) പാത പിന്തുടരുന്നരുന്ന ഉദ്യോഗസ്ഥരും ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ഇവിടെ ഹൈക്കോടതി സര്‍ക്കാറിനോട് പറഞ്ഞിട്ടുണ്ട് അവരുടെ സ്ഥാനം ഭരണഘടനയ്ക്ക് മുകളിലല്ലെന്ന്,” പ്രിയങ്ക ട്വീറ്റ് ചെയ്തു.

കേന്ദ്രത്തിന്റെപൗരത്വ ഭേദഗതിക്കെതിരെ കഴിഞ്ഞ ഡിസംബറില്‍ ഉത്തര്‍പ്രദേശില്‍ നടന്ന പ്രതിഷേധത്തിനിടെ അക്രമമുണ്ടാക്കി എന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തിലിറങ്ങിയവരുടെ ഫോട്ടോയും പേരുവിവരങ്ങളും ലക്‌നൗവിലെ പ്രമുഖ കവലകളില്‍ പരസ്യമായി പ്രദര്‍ശിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍
ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു.