തെലങ്കാന ദുരഭിമാന കൊലക്കേസ്; മുഖ്യപ്രതി മാരുതി റാവു തൂങ്ങിമരിച്ചു

single-img
8 March 2020


ഹൈദരാബാദ്: ജാതിവെറിയില്‍ മകളുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി മാരുതി റാവു ആത്മഹത്യ ചെയ്ത നിലയില്‍. ഹൈദരാബാദിലെ ആര്യവൈസ ഭവനില്‍ സീലിങ്ങില്‍ തൂങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയത്. റാവുവിന്റെ ഭാര്യ നല്‍കിയ പരാതിയില്‍ പോലിസ് ദുരൂഹമരണത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് മോര്‍ച്ചറിയിലേക്ക് മാറ്റി.

2018 ല്‍ മാരുതി റാവുവിന്റെ മകള്‍ അമൃത മാതാപിതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായി ദലിത് സമുദായത്തില്‍പ്പെട്ട കാമുകന്‍ പ്രണയ് കുമാറിനെ വിവാഹം കഴിച്ചു.അമൃത ഗര്‍ഭിണിയായിരിക്കുകയും ദമ്പതികള്‍ ആശുപത്രിയില്‍ പോവുകയും ചെയ്തപ്പോള്‍ പ്രണവിനെ മകള്‍ക്ക് മുമ്പില്‍വെച്ച് വെട്ടിക്കൊല്ലുകയായിരുന്നു. ക്വട്ടേഷന്‍ നല്‍കിയത് മാരുതി റാവുവാണെന്ന് നേരത്തെ പോലിസ് കണ്ടെത്തിയിരുന്നു.