പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; മന്ത്രവാദിക്കും സംഘത്തിനുമെതിരെ കേസ്

single-img
8 March 2020

ഗുജറാത്തിലെ രധൻപുരയിലെ സർദാപുരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മന്ത്രിവാദിയും സംഘവും ചേർന്ന് പീഡിപ്പിച്ചു. മന്ത്രവാദത്തിനായി ഇവരുടെ സമീപം എത്തിച്ച പതിനാറുകാരിയെയാണ് മന്ത്രവാദിയായ ഭരത് ഗോസ്വാമിയും കൂട്ടരും പീഡിപ്പിച്ചത്. ഇവർക്കെതിരെ പോലീസ് കേസെടുത്തു.

മന്ത്രവാദിയായ ഭരത് ഗോസ്വാമിയുടെ ആശ്രമത്തിലെത്തിച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്. ദീർഘ നാളുകളായി അസുഖബാധിതയായ പതിനാറുകാരിയെ പൂജാവിധിയുടെ ഭാഗമാണ് എന്ന് പറഞ്ഞാണ് പീഡിപ്പിച്ചതെന്ന് ഇരയായ പെൺകുട്ടിയുടെ ബന്ധുക്കൾ പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞു.