വയനാട് ജില്ലയില്‍ നാ​ലു​പേ​ര്‍ക്ക് കു​ര​ങ്ങു​പ​നി സ്ഥി​രീ​ക​രി​ച്ചു

single-img
8 March 2020

കേരളത്തിൽ വ​യ​നാ​ട്​ ജി​ല്ല​യി​ല്‍ മാത്രം ഒ​രാ​ഴ്ച​ക്കി​ടെ നാ​ലു​പേ​ര്‍ക്ക് കു​ര​ങ്ങു​പ​നി സ്ഥി​രീ​ക​രി​ച്ചു. ജില്ലയിലെ അ​പ്പ​പ്പാ​റ, കു​റു​ക്ക​ന്മൂ​ല, പാ​ക്കം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ പ​രി​ധി​യി​ലു​ള്ള​വ​ര്‍ക്കാ​ണ് രോ​ഗം.

ഇവരിൽ ര​ണ്ടു​പേ​ര്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ര​ണ്ടു​പേ​ര്‍ മാ​ന​ന്ത​വാ​ടി ജി​ല്ല ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്. ഈ ​വ​ര്‍ഷം ഇ​തു​വ​രെ ജി​ല്ല​യി​ല്‍ 13 പേ​ര്‍ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.