കുരങ്ങുപനി: വയനാട്ടിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

single-img
8 March 2020

കുരങ്ങുപനി ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വയനാട് ജില്ലയിലെ തിരുനെല്ലി അപ്പ പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള കാട്ടിക്കുളം നാരങ്ങാക്കുന്ന് കോളനിയിലെ രാജുവിന്റെ ഭാര്യ മീനാക്ഷി (48) ആണ് മരിച്ചത്. ജില്ലയിൽ ഈ വർഷം കുരങ്ങുപനി മൂലം മരണപ്പെട്ട ആദ്യ രോഗിയാണ് മീനാക്ഷി.

ഈ മാസം അഞ്ചിന് രോഗബാധയെ തുടർന്ന് ജില്ലാശുപത്രിയിൽ ചികിത്സ തേടുകയും അസുഖം മൂർഛിച്ചതിനാൽ ആറാം തീയതി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയുമായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്ന് വൈകുന്നേരത്തോടെയാണ് മീനാക്ഷി മരിച്ചത്. വയനാട് ജില്ലയിൽ ഇന്നലെ വരെ 13 പേരാണ് കുരങ്ങുപനി ബാധ മൂലം ചികിത്സ തേടിയത്. ഈ പതിമൂന്ന് പേരിൽ 11 പേരും അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ളവരാണ്.