പത്തനംതിട്ടയിൽ കൊറോണ ബാധിച്ചവർ സഞ്ചരിച്ചത് രണ്ടു വിമാനങ്ങളിൽ: വിമാനത്തിലെ എല്ലാ യാത്രക്കാരും ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം

single-img
8 March 2020

കേരളത്തിൽ അഞ്ച് പേർക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന പ്രതിരോധ നിയന്ത്രണങ്ങളുമായി കേരള സർക്കാർ.  പത്തനംതിട്ടയിലാണ് അഞ്ചുപേർക്ക് കൊറോണ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ ഇറ്റലിയില്‍ നിന്നും വന്നവരാണ്. ഇവരുമായി ഇടപഴകിയ രണ്ടുപേർക്കും കൂടി രോഗം കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ആരോഗ്യ വകുപ്പ് കർശന നിയന്ത്രണങ്ങളുമായി രംഗത്തെത്തിയത്. 

ഇറ്റലിയിൽ നിന്നും ഇവർ സഞ്ചരിച്ച വിമാനത്തില്‍ കേരളത്തിലെത്തിയ എല്ലാ യാത്രക്കാരും ഉടന്‍ തന്നെ ആരോഗ്യവകുപ്പ് അധികൃതരെ ബന്ധപ്പെടണമെന്ന്‌ ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. കൊറോണ സ്ഥിരീകരിച്ച രോഗികള്‍ സഞ്ചരിച്ച വിമാനത്തിന്റെ വിശദാംശങ്ങള്‍ ഇവണയാണ്. 

ഇറ്റലിയിൽ നിന്നും കേരളത്തിലെത്താൻ ഇവർ സഞ്ചരിച്ചത് രണ്ട് വിമാനങ്ങളിലായാണ്. ഫെബ്രുവരി 29നാണ് ഇവര്‍ വെന്നീസില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചത്. ഖത്തര്‍ എയര്‍വേയ്‌സിന്റെ QR 126 വെനീസ്-ദോഹ ഫ്‌ളൈറ്റില്‍ രാത്രി 11.20 നാണ് ഇവര്‍ ദോഹയിലെത്തിയത്. 

ദോഹയില്‍ ഒന്നര മണിക്കൂര്‍ കാത്തിരുന്നു. ശേഷം ഖത്തര്‍ എയര്‍വേയ്‌സിന്റെ QR  514 ദോഹ-കൊച്ചി ഫ്‌ളൈറ്റില്‍ രാവിലെ 8.20 ന് കൊച്ചിയിലെത്തി. തുടർന്ന് കൊച്ചിയില്‍ നിന്നും സ്വകാര്യ വാഹനത്തിലാണ് ഇവര്‍ പത്തനംതിട്ട റാന്നിയിലെ ഐത്തലയിലെത്തിയത്.