കേരളത്തിൽ അഞ്ച് പേർക്ക് കൂടി കൊറോണ: സംസ്ഥാനം കനത്ത ജാഗ്രതയിൽ

single-img
8 March 2020

കേരളത്തിൽ അഞ്ച് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചറതായി റിപ്പോർട്ടുകൾ. ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ മൂന്ന് പേർക്കും, ഇവരുമായി അടുത്ത് ഇടപഴകിയ രണ്ടുപേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 

പത്തനംതിട്ട സ്വദേശികൾക്കാണ് രോഗം ബാധിച്ചത്. രോഗികൾ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്. ഫെബ്രുവരി 29നാണ് ഇറ്റലിയിൽ നിന്ന് മൂന്ന് പേരും നാട്ടിലെത്തിയത്. സവിശേഷ സാഹചര്യത്തിൽ പത്തനംതിട്ട ജില്ല കളക്ടർ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ്.