മുന്‍കേന്ദ്രമന്ത്രി എച്ച് ആര്‍ ഭരദ്വജ് അന്തരിച്ചു

single-img
8 March 2020


ദില്ലി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവും ആയിരുന്ന എച്ച് ആര്‍ ഭരദ്വാജ് അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സാകേതിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലിക്കെ ഹൃദയാഘാതം സംഭവിച്ചാണ് മരണം.

2009 മുതല്‍ 2014 വരെ കര്‍ണാടക ഗവര്‍ണറും 2012-13 കാലത്ത് കേരള ഗവര്‍ണറുമായിരുന്നു എച്ച് ആര്‍ ഭരദ്വാജ്. അദേഹം നരസിംഹ റാവു,മന്‍മോഹന്‍സിങ് സര്‍ക്കാരുകളിലെ കേന്ദ്രമന്ത്രി കൂടിയായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് നാലുമണിക്ക് നിംഗബോധ്ഘട്ടില്‍ നടക്കും.മകന്‍ അരുണ്‍ ഭരദ്വാജ്.