ദില്ലി വംശഹത്യ ; ഇരകള്‍ക്ക് മൂന്ന് കോടി നഷ്ടപരിഹാരം പ്രഖ്യാപിച്ച് കെജിരിവാള്‍ സര്‍ക്കാര്‍

single-img
8 March 2020


ദില്ലി: വടക്ക് കിഴക്കന്‍ ദില്ലിയില്‍ നടന്ന മുസ്ലിംവംശഹത്യയിലെ ഇരകളുടെ കുടുംബങ്ങള്‍ക്ക് മൂന്ന് കോടിരൂപ നഷ്ടപരിഹാരം നല്‍കുമെന്ന് ആംആദ്മി സര്‍ക്കാര്‍. നഷ്ടപരിഹാര വിതരണം വേഗത്തില്‍ നടപ്പാക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിനായി ഐഎഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതലപ്പെടുത്തിയെന്നും സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു.

Support Evartha to Save Independent journalism

സ്ഥിരീകരണ നടപടികള്‍ പൂര്‍ത്തിയായാല്‍ അന്തിമ പട്ടിക തയ്യാറാക്കുകയും വരുന്ന ആഴ്ച തന്നെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയും ചെയ്യും. ഇതിന്റെ ഭാഗമായി ആളുകളെ നേരിട്ട് സന്ദര്‍ശിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. കലാപബാധിതകര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.