കൊല്ലത്ത് മൂന്നുപേർക്ക് കൊറോണ രോഗലക്ഷണം: ഇവർ പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ചയാളുടെ ബന്ധുക്കൾ

single-img
8 March 2020

കൊല്ലത്ത് മൂന്നുപേർക്ക് കൊറോണ രോഗലക്ഷണം കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ. ഇവർ പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ചയാളുടെ ബന്ധുക്കളാണെന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. പത്തനംതിട്ട ജില്ലയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട കോട്ടയം ജില്ലയിൽ നിന്നുള്ള മൂന്നുപേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു.പത്തനം തിട്ടയിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് രോഗലക്ഷണങ്ങളുമായി ഇവരെ കണ്ടെത്തിയത്.

ഇതിനു പുറമേ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ എട്ടു പേര്‍ക്കാണ് വീട്ടില്‍ ജനസമ്പര്‍ക്കമില്ലാതെ കഴിയാന്‍ ഇന്നലെ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതോടെ ജില്ലയില്‍ ഹോം ക്വാറന്‍റയിനില്‍ കഴിയുന്നവരുടെ എണ്ണം 83 ആയി.