മണ്ടത്തരങ്ങൾ ന്യായീകരിച്ചു വെളുപ്പിച്ചു സമയം കളഞ്ഞു: സെൻകുമാറും അലി അക്ബറും ഉൾപ്പെടുന്ന വിമത ബിജെപിക്ക് സമയമായി: ചാനൽ നിരോധനം പിൻവലിച്ച കേന്ദ്രസർക്കാരിനെതിരെ ബിജെപി അണികളുടെ പ്രതിഷേധം

single-img
8 March 2020

ഡല്‍ഹി കലാപ വാര്‍ത്തകളുടെ റിപ്പോര്‍ട്ടിങ്ങിന്റെ പേരില്‍ കഴിഞ്ഞദിവസം ദിവസം രണ്ടു മലയാളം ചാനലുകൾക്ക്  വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. നാല്‍പ്പത്തിയെട്ടു മണിക്കൂറാണ് വിലക്ക് ഏര്‍പ്പെടുത്തിയതെങ്കിലും ഏഷ്യാനെറ്റിന്റെ വിലക്ക് പുലര്‍ച്ചെ ഒന്നരയ്ക്കും മീഡിയാ വണ്ണിൻ്റേത് രാവിലെ ഒന്‍പതരയ്ക്കും നീക്കുകയും ചെയ്തിരുന്നു. കേന്ദ്ര സർക്കാരിൻ്റെ ഈ നടപടിക്കെതിരെ സംഘപരിവാർ അനുയായികളിൽ നിന്നും വൻ വിമർശനമാണ് ഉയരുന്നത്. മാധ്യമവിലക്ക് ഒരു നാടകമായിരുന്നുവെന്ന ആരോപണവും സംഘപരിവാർ സംഘടനകൾക്കിടയിൽ ഉയർന്നുകഴിഞ്ഞു. 

മുൻ സംസ്ഥാന ഡിജിപി നിലവിൽ സംഘപരിവാർ സഹയാത്രികനുമായ ടി പി സെൻകുമാർ ആണ് മാധ്യമ വിലക്ക് നീക്കിയ നടപടിയെ വിമർശിച്ച് ആദ്യമെത്തിയത്. മലയാളം ചാനലുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം ആറു മണിക്കൂറായി കുറഞ്ഞതെങ്ങനെ എന്ന ചോദ്യമാണ് ടി പി സെൻകുമാർ ഉന്നയിച്ചത്. സംഘപരിവാർ- ബിജെപി പ്രവർത്തകർക്ക് എന്തിന് നാണക്കേടുണ്ടാക്കിയെന്നും സെൻകുമാർ ചോദിച്ചിരുന്നു. സെൽ കുമാറിൻറെ ചോദ്യം തന്നെയാണ് സോഷ്യൽ മീഡിയയിൽ പല ബിജെപി അനുഭാവികളും ഉയർത്തിക്കാട്ടിയത്. 

ഏഷ്യാനെറ്റ്‌ ചാനലിനും മീഡിയ വൺ ചാനലിനുമെതിരെ കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കിയ 48 മണിക്കൂർ നിരോധനം …

Posted by Dr TP Senkumar on Saturday, March 7, 2020

ടി പി സെൻകുമാറിനെയും അലിഅക്ബറേയുമൊക്കെ ചേർത്ത് കേരളത്തിൽ ഒരു വിമത ബിജെപി ആരംഭിക്കുനന്തിന് സമയമായെന്നു വരെ സോഷ്യൽ മീഡിയയിൽ അനുഭാവികൾ അഭിപ്രായം പങ്കു വച്ചു. നേതാക്കളുടെ തോന്നിവാസം കാരണം പാർട്ടിയെ തന്നെ വെറുക്കുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളതെന്നും ചിലർ അഭിപ്രായപ്പെടുന്നു. സമൂഹ മാധ്യമ രംഗത്തെ പല സംഘപരിവാർ ഗ്രൂപ്പുകളിലും ഇപ്പോൾ ഇതു തന്നെയാണ് പ്രധാന ചർച്ചയായി ഉയർന്നുവരുന്നതും. 

സുഹൃത്തുക്കളെയും നാട്ടുകാരെയും ബന്ധുക്കളെയും ഒക്കെ വെറുപ്പിച്ചു കൊണ്ടാണ് പലരും പാർട്ടി അനുഭാവികളായ പ്രവർത്തിക്കുന്നതും നിലകൊള്ളുന്നതും. ഒരു രൂപയുടെ നേട്ടം ആർക്കും ഉണ്ടാകാൻ സാധ്യതയില്ല. പാർട്ടി ചെയ്യുന്ന നല്ല കാര്യങ്ങളെ പോസ്റ്റിട്ടു പ്രചരിപ്പിച്ചും മണ്ടത്തരങ്ങൾ ന്യായീകരിച്ചു വെളുപ്പിച്ചും എത്ര സമയമാണ് കളയുന്നത്. പക്ഷേ ഇപ്പോൾ അപ്പോൾ പലതും ഒരു ആത്മപരിശോധനയ്ക്കും അവലോകനത്തിനും സമയമായെന്നു തോന്നുന്നു- സംഘപരിവാർ സോഷ്യൽമീഡിയ രംഗത്തെ സജീവ സ്ത്രീ സാന്നിധ്യമായ അംബിക ജെകെ പറയുന്നു. 

സുഹൃത്തുക്കളെയും നാട്ടുകാരെയും ബന്ധുക്കളെയുമൊക്കെ വെറുപ്പിച്ചുകൊണ്ടാണ് പലരും പാർട്ടി അനുഭാവികളായി പ്രവർത്തിക്കുന്നതും…

Posted by Ambika JK on Saturday, March 7, 2020

ചാനലുകളെ വിലക്കിയതായി അറഞ്ഞയുടന്‍ പുനസ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് മന്ത്രി പ്രകാശ് ജാവഡേക്കര്‍ പൂനെയില്‍ പറഞ്ഞു. ഇക്കാര്യം പരിശോധിച്ച് ആവശ്യമെങ്കില്‍ നടപടിയെടുക്കുമെന്നും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇക്കാര്യത്തില്‍ ഉത്കണ്ഠ അറിയിച്ചതായും ജാവഡേക്കര്‍ പറഞ്ഞു വ്യക്തമാക്കിയിരുന്നു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ചാനൽ നിരോധനം പിൻവലിച്ചത് എന്തുകൊണ്ടാണെന്നു പറയാൻ വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കർ ബാധ്യസ്ഥനാണ് സോഷ്യൽ മീഡിയയിലെ സംഘപരിവാർ അനുഭാവികളുടെ വാദം. നിരോധനത്തിന് ആധാരമായ കുറ്റം ഈ ചാനലുകൾ ചെയ്തതായി മന്ത്രിക്കു തോന്നുന്നില്ല എന്നാണോ? അതോ ഈ പുംഗവൻ ചാനലുകാരുടെ ഏതു ദുഃസ്വാധീനത്തിനാണ് വഴങ്ങിയത് എന്നറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരുമോ? കർട്ടനു പിന്നിൽ നടന്ന വൃത്തികെട്ട ചരടുവലികൾ എന്തായിരുന്നുവോ ആവോ.- ചാനൽ നിരോധനം പിൻവലിച്ച നടപടിക്കെതിരെയുള്ള പ്രതിഷേധങ്ങൾ ഇങ്ങനെ പോകുന്നു.