ബൈക്ക് ഇല്ല എന്ന് കളിയാക്കിയ കാമുകിക്ക് വേണ്ടി എട്ട് ബൈക്കുകള്‍ മോഷ്ടിച്ചു; കാമുകന്‍ പിടിയില്‍

single-img
8 March 2020

കാമുകന് സ്വന്തമായി ബൈക്കില്ലെന്ന് പറഞ്ഞ് കാമുകി കളിയാക്കിയപ്പോള്‍ യുവാവ് മോഷ്ടിച്ചത് എട്ട് ബൈക്കുകള്‍. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലാണ് സംഭവം നടന്നത്. ഈ മാസം ആറിന് ദ്വാരകയില്‍ മോഷ്ടാക്കളെന്ന് സംശയിക്കുന്ന രണ്ട് യുവാക്കള്‍ എത്തിയതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു.

കാമുകൻ സുഹൃത്തായ സഹീദിനൊപ്പം ചേര്‍ന്നാണ് മോഷണം നടത്തിയത്. സ്ഥിരമായി ഒരു പ്രദേശത്ത് നിന്നും ബൈക്കുകള്‍ നിരന്തരം മോഷണം പോയപ്പോള്‍ പോലീസ് മോഷ്ടാവിനായി അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ശക്തമായ അന്വേഷണത്തില്‍ പോലീസ് ഇവരെ പിടിക്കുകയും ചെയ്തു.