ഏഷ്യാനെറ്റ് ന്യൂസിന്റെ വിലക്ക് വഴി ബിജെപി പുറത്തുവിടുന്നത് എന്ത്?; മന്ത്രി തോമസ്‌ ഐസക് പറയുന്നു

single-img
7 March 2020

കേന്ദ്ര സർക്കാരിന്റെ മാധ്യമ വിലക്കില്‍ ഏഷ്യാനെറ്റിനെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്. ചാനലിന്റെ ഉടമയായ രാജീവ് ചന്ദ്രശേഖര്‍ ബിജെപി എംപിയായിരുന്നിട്ട് കൂടിയും ഏഷ്യാനെറ്റ് ന്യൂസിനെതിരെ വിലക്കു പ്രയോഗിക്കാൻ മോദി സർക്കാരിനെ പ്രേരിപ്പിച്ച ഘടകമെന്തായിരിക്കും എന്നും അദ്ദേഹം പറയുന്നു. മാർച്ച് ആറിന് വാർത്താവിതരണ മന്ത്രാലയം പുറപ്പെടുവിച്ച ഏഴുപേജ് ഉത്തരവ് വായിച്ചാൽ ആ ചോദ്യത്തിന് ഉത്തരം കിട്ടും. കൃത്യമായി ഒരു വാർത്തയുടെ പേരിലാണ് നടപടി.

ആ വാർത്തയുടെ പേരിൽ ചാനലിന് ഷോക്കോസ് നോട്ടീസ് കിട്ടിയത് ഫെബ്രുവരി 28ന്. അതുപക്ഷേ, വാർത്തയായില്ല. അതിന്മേൽ ഒമ്പതു മണി ചർച്ചയോ പ്രതികരണങ്ങളോ ഉണ്ടായില്ല. മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റത്തിനെതിരെ ആഞ്ഞടിച്ച് ആരും എഡിറ്റോറിയൽ സ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ചില്ല. നിശിതമായ ഭാഷയിൽ സർക്കാരിനെ വിചാരണ ചെയ്യുന്ന കവർ സ്റ്റോറിയും ഉണ്ടായില്ല.

തങ്ങളുടെ റിപ്പോർട്ടിന് വസ്തുതയുടെ പിൻബലമുണ്ടെന്നു വാദിക്കുകയോ അതിനുള്ള എഡിറ്റോറിയൽ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നൽകുന്നുവെന്ന് ബിജെപി സർക്കാരിൻ്റെ മുഖത്തു നോക്കി പറയുകയോ ചെയ്തില്ല. പകരം സവർക്കർക്കുവേണ്ടിയുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക വഴിപാടായി ചരിത്രത്തിൽ ഇടംപിടിക്കുന്ന ഒരു നിരുപാധിക മാപ്പപേക്ഷ വാർത്താവിതരണ മന്ത്രാലയത്തിന്റെ മേശപ്പുറത്തെത്തി. തോമസ് ഐസക് പറയുന്നു. കലാപം ഇനിയും നടക്കും, അപ്പോഴൊന്നും ഇതുപോലുള്ള മാധ്യമപ്രവർത്തനമല്ല സർക്കാർ ആഗ്രഹിക്കുന്നത് എന്ന സന്ദേശമാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ വിലക്ക് വഴി ബിജെപി പുറത്തുവിടുന്നത്. മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

നിരുപാധികം മാപ്പു പറഞ്ഞ് കേണപേക്ഷിച്ചിട്ടും എന്തിനാണ് ഏഷ്യാനെറ്റ് ന്യൂസിന് ബിജെപി സർക്കാർ വിലക്കേർപ്പെടുത്തിയത്?…

Posted by Dr.T.M Thomas Isaac on Saturday, March 7, 2020