മൂന്ന് രാജ്യങ്ങളില്‍ നിന്ന് കരമാര്‍ഗമുള്ള യാത്രക്ക് പൂര്‍ണനിയന്ത്രണം ഏര്‍പ്പെടുത്തി സൗദി അറേബ്യ

single-img
7 March 2020


റിയാദ്: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി സൗദിഅറേബ്യയിലേക്ക് കരമാര്‍ഗമുള്ള യാത്രക്ക് നിയന്ത്രണം. ബഹ്‌റൈന്‍,യുഎഇ,ബഹ്‌റൈന്‍ എന്നി രാജ്യങ്ങളിലേക്ക് കരമാര്‍ഗം യാത്രചെയ്യുന്നതിനാണ് പൂര്‍ണമായും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മൂന്ന് രാജ്യങ്ങളില്‍ നിന്നും അതിര്‍ത്തി കടന്നെത്തുന്ന ട്രക്കുകളെ കര്‍ശനമായി പരിശോധിക്കും. ഇന്ന് രാത്രി മുതല്‍ വിമാനതാവളങ്ങള്‍ വഴി മാത്രമായിരിക്കും പ്രവേശനം സാധ്യമാകുക.
റിയാദിലെ കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ദമാമിലെ കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നീ മൂന്ന് എയര്‍പോര്‍ട്ടുകള്‍ വഴിയാണ് പ്രവേശനം അനുവദിക്കുക.

എയര്‍പോര്‍ട്ടുകളില്‍ ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കും. കോവിഡ് 19 വ്യാപനം ഗുരുതരമായ രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ പുതിയ കൊറോണ വൈറസ് ഇല്ലെന്ന് തെളിയിക്കുന്ന ലബോറട്ടറി പരിശോധനാ റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കിയിട്ടുണ്ട്.