ചില നേതാക്കളുടെ അഡ്ജസ്റ്റ് സമരങ്ങള്‍ക്കൊണ്ട് ബിജെപിയെ നേരിടാനാകില്ല: രാഹുല്‍ഗാന്ധി

single-img
7 March 2020


ദില്ലി:ചില നേതാക്കളുടെ അഡ്ജസ്റ്റ് സമരങ്ങള്‍ കൊണ്ട് ബിജെപിയെ നേരിടാന്‍ സാധിക്കില്ലെന്ന് രാഹുല്‍ഗാന്ധി. പ്രധാനമന്ത്രിയെയും അമിത്ഷായെയും നേരിടാന്‍ ആശയപരമായ സമരമാണ് കോണ്‍ഗ്രസ് നയിക്കേണ്ടത്. അന്തിമശ്വാസം വരെ ആ സമരത്തിന്റെ മുന്‍പന്തിയില്‍ താനുണ്ടാകും . പാര്‍ട്ടിയില്‍ പൂര്‍ണപിന്തുണയില്ലാത്തിനാലാണ് അധ്യക്ഷ പദവി ഏറ്റെടുക്കാത്തതെന്നും അദേഹം വ്യക്തമാക്കി.

ബിജെപിയെ നേരിടാന്‍ എന്താണ് ചെയ്യേണ്ടതെന്ന് തനിക്കറിയാം. എന്നാല്‍ പാര്‍ട്ടി ആശയകുഴപ്പത്തിലാണ്. സമരം ഏത് വിധത്തില്‍ വേണമെന്നതിനെ കുറിച്ചും പാര്‍ട്ടിയില്‍ ഐക്യമില്ലെന്നും അദേഹം വ്യക്തമാക്കി.