ഇനിയൊരു യുദ്ധമുണ്ടാകുന്നത് വെള്ളത്തിനു വേണ്ടിയാകും; പക്ഷേ ഇപ്പോൾ യുദ്ധം നടക്കുന്നത് ടോയിലറ്റ് പേപ്പറിനു വേണ്ടിയാണ്

single-img
7 March 2020

കൊറോണ ലോകമാസകലം ഭീതിവിതച്ച് പടരുകയാണ്. ഏഷ്യൻ, യൂറോപ്യൻ, ഓഷ്യാനോ രാജ്യങ്ങളിൽ കൊറോണയുടെ താണ്ഡവം നടക്കുന്നു. ഇതിനിടെ ഓസ്ട്രേലിയയിലും കൊറോണ എത്തിക്കഴിഞ്ഞു. നിരവധി പേർ ആശുപത്രിയിലാണ്. നിരവധി ഇന്ത്യക്കാർ വസിക്കുന്ന ഓസ്ട്രേലിയയിൽ കൊറോണ വലിയ ഭീതിയാണ് പരത്തുന്നത്. 

അസുഖം തടയുന്നതിനാവശ്യമായ സാധനങ്ങളുടെ ലഭ്യതക്കുറവാണ് ഓസ്ട്രേലിയയിൽ മറ്റൊരു പ്രധാനവിഷയം. ഇതിൽ പ്രധാനം ടോയിലറ്റ് പേപ്പറാണ്. രാജ്യത്തെ നഗരങ്ങളിലെ പ്രധാന ഷോപ്പുകളിലൊന്നും ടോയിലറ്റ് പേപ്പർ കിട്ടാനില്ല എന്നുള്ളത് വലിയ പ്രതിസന്ധിയാണ് വരുത്തുന്നത്. ഇതിനിടെ ടോയിലറ്റ് പേപ്പറിനു വേണ്ടി ഷോപ്പുകളിൽ ഉപഭോക്താക്കൾ തമ്മിൽ ഏറ്റുമുട്ടലുകളും നടക്കുന്നു. 

ഓസ്ട്രേലിയൻ മലയാളിയായ ഷാബു തോമസ് ഫേസ്ബുക്കിൽ ഒരു വീഡിയോ പോസ്റ്റു ചെയ്തിരുന്നു.  രാജ്യത്തെ ഒരു ഷോപ്പിൽ ടോയിലറ്റ് പേപ്പറിനു വേണ്ടി ഏറ്റുമട്ടുന്ന സ്ത്രീകളാണ് വീഡിയോയിലുള്ളത്. പ്രസ്തുത വീഡിയോയിൽ കാണുന്നതു പോലെ തന്നെ ഓസ്ട്രലിയയിലെ പല ഷോപ്പുകളിലും ഇത്തരം ഏറ്റുമുട്ടൽ നടക്കാറുണ്ടെന്നാണ് റിപ്പോർട്ടുകൾ. ടോയിലറ്റ് പേപ്പറുകൾ മാത്രമല്ല ഗ്ലൗസുകളം മാസ്കുക്കളും ഷോപ്പുകളിൽ കിട്ടാനില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

😂😂😂👌👌👌

Posted by Shabu Thomas on Wednesday, February 5, 2020