കേരളത്തിലെ സ്വകാര്യ സ്‌കൂളുകളിലെ അധ്യാപകര്‍ക്കും പ്രസവാവധി; സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി

single-img
7 March 2020

കേരളത്തിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പ്രസവാവധി ആനുകൂല്യം നല്‍കുന്ന അന്തിമ വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. ശമ്പളത്തോടെ 26 ആഴ്ചക്കാലമാണ് പ്രസവാനുകൂല്യം ലഭ്യമാവുക. നാളെ ആചരിക്കുന്ന അന്താരാഷ്‌ട്ര വനിതാദിന സമ്മാനമായാണ് സ്ത്രീകള്‍ക്ക് പ്രസവാനുകൂല്യം നല്‍കാനുള്ള വിജ്ഞാപനം സർക്കാർ പുറത്തിറക്കിയിരിക്കുന്നത്.

Donate to evartha to support Independent journalism

ഇന്ത്യയിൽ തന്നെ ആദ്യമായാണ് അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് പ്രസവാനുകൂല്യം നല്‍കുന്നവരുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് മുൻപേ തന്നെ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നെങ്കിലും കേന്ദ്രാനുമതി വേണ്ടിയിരുന്നതിനാല്‍ വിജ്ഞാപനമിറക്കുന്നത് വൈകുകയായിരുന്നു. 2019 ഓഗസ്റ്റ് 28ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തി ലാണ് കേന്ദ്രാനുമതി തേടാന്‍ തീരുമാനം എടുത്തത്.