മോദി സര്‍ക്കാര്‍ മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്നതിനെ അനുകൂലിക്കുന്നില്ല: നിലപാട് വ്യക്തമാക്കി വാര്‍ത്താ പ്രക്ഷേപണ വകുപ്പു മന്ത്രി

single-img
7 March 2020

ഡല്‍ഹിയിൽ നടന്ന കലാപം റിപ്പോര്‍ട്ട് ചെയ്തതിൻ്റെ പേരില്‍ രണ്ടു മലയാളം ചാനലുകള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയ നടപടി പരിശോധിക്കുമെന്ന് കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ വകുപ്പു മന്ത്രി പ്രകാശ് ജാവഡേക്കര്‍. മോദി സര്‍ക്കാര്‍ മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്നും ജാവഡേക്കര്‍ പറഞ്ഞു.

Support Evartha to Save Independent journalism

ഈ വാർത്ത അറഞ്ഞയുടന്‍ പുനസ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കി. ഇക്കാര്യം പരിശോധിച്ച് ആവശ്യമെങ്കില്‍ നടപടിയെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇക്കാര്യത്തില്‍ ഉത്കണ്ഠ അറിയിച്ചതായി ജാവഡേക്കര്‍ പറഞ്ഞു. 

കഴിഞ്ഞ ദിവസമാണ് ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതിൻ്റെ പേരിൽ  മലയാളം വാര്‍ത്താ ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണിനും കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയത്. 48 മണിക്കൂര്‍ നേരത്തേക്കായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയത് എങ്കിലും ഇന്നു രാവിലെ രണ്ടു ചാനലുകളും തിരിച്ചെത്തിയിട്ടുണ്ട്.