ജനങ്ങള്‍ ഹസ്തദാനം ഒഴിവാക്കി നമസ്‌തേ പറയണം: മോദി

single-img
7 March 2020


ദില്ലി: കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ഹസ്തദാനം ഒഴിവാക്കി നമസ്‌കാരം പറഞ്ഞ് ശീലമാക്കണമെന്ന് മോദി. ഈ വിഷയത്തില്‍ ഡോക്ടര്‍മാരുടെ ഉപദേശം പാലിക്കേണ്ടതുണ്ട്. ഹസ്തദാനം ഒഴിവാക്കി പകരം’നമസ്‌തേ’ ഉപയോഗിച്ച് ആളുകളെ അഭിവാദ്യം ചെയ്യുകയാണ് വേണ്ടതെന്നും അദേഹം പറഞ്ഞു.

പിഎംബിജെപി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദേഹം. കൊറോണ വൈറസ് വ്യാപകമാകുന്നതിനിടെ ചില അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇത് പാടില്ലെന്ന് ജനങ്ങള്‍ മനസിലാക്കണമെന്നും അദേഹം അഭിപ്രായപ്പെട്ടു. ചില കാരണങ്ങളാല്‍ നമ്മള്‍ ഈ ശീലം ഉപേക്ഷിച്ചിട്ടുണ്ടെങ്കില്‍ ഹസ്തദാനത്തിന് പകരം ഈ ശീലം വീണ്ടും സ്വീകരിക്കേണ്ടതുണ്ടെന്നും അദേഹം പറഞ്ഞു.