കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രിയറിയാതെ മാധ്യമങ്ങള്‍ക്ക് വിലക്ക്; അന്വേഷണംവേണമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യ

single-img
7 March 2020

കേന്ദ്ര സർക്കാരിലെ കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ വിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവ്‌ദേകര്‍ അറിയാതെ എങ്ങനെയാണ് കേരളത്തിലെ രണ്ട് വാര്‍ത്താ മാധ്യമങ്ങള്‍ക്ക് വിലക്ക് വന്നതെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യ.

വകുപ്പ് കൈകാര്യം ചെയ്യുന്ന വാര്‍ത്താ വിതരണ മന്ത്രിയെയോ പ്രധാനമന്ത്രിയെയോ അറിയിക്കാതെ ഇതുപോലുള്ള ഒരു തീരുമാനം ഉദ്യോഗസ്ഥര്‍ എങ്ങനെയെടുത്തു എന്നതിനെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും എന്‍ബിഎ ആവശ്യപ്പെട്ടു. അതോടൊപ്പം തന്നെ ഏഷ്യാനെറ്റിനും മീഡിയാവണിനും വടക്കു കിഴക്കന്‍ ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് 48 മണിക്കൂര്‍ നേരത്തേക്ക് വിലക്കേര്‍പ്പെടുത്തിയ നടപടിയെ സംഘടന അപലപിക്കുകയും ചെയ്തു.

ഇനിയും പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍ സുപ്രീം കോടതി ജഡ്ജിയായിരുന്ന എ കെ സിക്രി അധ്യക്ഷനായ സമിതി തന്നെ ഇത്തരം പരാതികള്‍ പരിഗണിക്കണമെന്നും എന്‍ബിഎ ആവശ്യപ്പെട്ടു.