ലോക വനിതാ ദിനം: ടീമിന് സന്ദേശമായി സാരിയുടുത്ത് ബാറ്റ് ചെയ്ത് മിതാലി രാജ്

single-img
7 March 2020

സാരിയും ഉടുത്തുകൊണ്ട് ബാറ്റ് ചെയ്ത് പരമ്പരാഗത സ്ത്രീ വേഷത്തില്‍ ക്രീസില്‍ ബാറ്റ് ചെയ്ത് കാണിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജ്. സാരി വേഷത്തിൽ മിതാലിയുടെ വീഡിയോ വൈറലായിക്കഴിഞ്ഞു.

വനിതകളുടെ ടി20 ലോകകപ്പ് ഫൈനലിലെത്തിയ ഇന്ത്യന്‍ ടീമിനുള്ള സന്ദേശവുമായാണ് മിതാലി എത്തിയത്. നിങ്ങളെക്കൊണ്ടും അത് സാധിക്കുമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കൂ. ലോകകപ്പ് ഇന്ത്യയിലെത്തിക്കൂ എന്നും മിതാലി ആഹ്വാനം ചെയ്യുന്നു. ലോക വനിതാ ദിനമായ നാളെയാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഫൈനല്‍ മത്സരം നടക്കുന്നത് എന്നതും മിതാലിയുടെ സന്ദേശത്തിന് പിറകിലുണ്ട്.

നാം ധരിക്കുന്ന ഓരോ സാരിയും നമ്മളേക്കാള്‍ സംസാരിക്കുമെന്നുറപ്പാണ്. അവ നിങ്ങളെ അഭിമാനത്തോടെ നിര്‍ത്തുമെന്നും മിതാലി പറയുന്നു. ലോകകപ്പ് ടി20യിൽ ചരിത്രത്തിൽ ആദ്യമായി ഫൈനലിലെത്തിയ ഇന്ത്യ കിരീടപ്രതീക്ഷയിലാണ്. എന്നാൽ സ്വന്തം നാട്ടില്‍ ഫൈനല്‍ കളിക്കുന്നതിന്റെ നേട്ടം തങ്ങള്‍ക്ക് കിട്ടുമെന്നാണ് ഓസ്‌ട്രേലിയ പ്രതീക്ഷിക്കുന്നത്.