മീഡിയവൺ വാർത്താ ചാനലിന് കേന്ദ്രം ഏർപ്പെടുത്തിയ വിലക്ക്​ നീക്കി

single-img
7 March 2020

ഡ​ൽ​ഹി​: മീഡിയവണിന്​ കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം ഏർപ്പെടുത്തിയ വിലക്ക്​ നീക്കി. ശനിയാഴ്​ച രാവിലെ 9.30 ഓടെ ചാനൽ സംപ്രേഷണം പുനരാരംഭിച്ചു. 14 മണിക്കൂറിന്​ ശേഷമാണ്​ കേന്ദ്രസർക്കാർ വിലക്ക്​ നീക്കിയത്​. ഏഷ്യാനെറ്റിൻെറ വിലക്ക്​ ശനിയാഴ്​ച ​പുലർച്ചെ ഒരു മണിയോടെ നീക്കിയിരുന്നു. വം​ശീ​യാ​തി​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക​ൾ റി​പ്പോ​ർ​ട്ടു ​ചെ​യ്​​ത​തി​ൽ മാ​ർ​ഗ​നി​ർ​ദേ​ശം ലം​ഘി​ച്ചെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടിയാണ് കേ​ന്ദ്ര വാ​ർ​ത്ത വി​ത​ര​ണ മ​ന്ത്രാ​ല​യം മാധ്യമസ്ഥാപനങ്ങൾക്കെതിരെ ന​ട​പ​ടി​യെ​ടു​ത്ത​ത്.

വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ അ​ര​ങ്ങേ​റി​യ വംശീ​യാ​തി​ക്ര​മം പക്ഷപാതപരമാ​യി റി​പ്പോ​ർ​ട്ടു ​ചെ​യ്​​തെ​ന്നാ​രോ​പി​ച്ചാണ്​ മീ​ഡി​യ​വ​ൺ, ഏ​ഷ്യാ​നെ​റ്റ്​ ന്യൂ​സ്​ ചാ​ന​ലു​ക​ളു​ടെ സം​പ്രേ​ഷ​ണ​ത്തി​ന്​ 48 മ​ണി​ക്കൂ​ർ കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ല​ക്ക് ഏർപ്പെടുത്തിയത്​. വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ 7.30 മു​ത​ൽ ഞാ​യ​റാ​ഴ്​​ച രാ​ത്രി 7.30 വ​രെ​യാ​ണ്​ വി​ല​ക്കിയത്. ചാ​ന​ലി​ലും സ​മൂ​ഹ​മാ​ധ്യ​മ​വേ​ദി​ക​ളി​ലും പൂ​ർ​ണ​മാ​യും സംപ്രേ​ഷ​ണം ത​ട​ഞ്ഞു.

28ന്​ ​മ​ന്ത്രാ​ല​യം ഇ​രു​ചാ​ന​ലു​ക​ളോ​ടും വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ചി​രു​ന്നു. മാ​നേ​ജു​മെന്റ്​ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം തൃ​പ്​​തി​ക​ര​മ​ല്ല എ​ന്നു​ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ന​ട​പ​ടി. വം​ശീ​യാ​തി​ക്ര​മം റി​പ്പോ​ർ​ട്ടു​ചെ​യ്​​ത മീ​ഡി​യ വ​ൺ, ഡ​ൽ​ഹി പോലീ​സി​നെ​യും ആ​ർ.​എ​സ്.​എ​സി​നെ​യും വി​മ​ർ​ശി​ച്ച​താ​യി മ​ന്ത്രാ​ല​യ​ത്തി​​​​​​ന്റെ നോ​ട്ടീ​സി​ൽ കു​റ്റ​പ്പെ​ടു​ത്തി. ഫെ​ബ്രു​വ​രി 25ന്​ ​സം​പ്രേ​ഷ​ണം ചെ​യ്​​ത റി​പ്പോ​ർ​ട്ടാ​ണ്​ ന​ട​പ​ടി​ക്കാ​ധാ​ര​മാ​യി ചൂ​ണ്ടി​ക്കാ​ണി​ച്ചി​രി​ക്കു​ന്ന​ത്.

മീഡിയാവണ്ണിന് നൽകിയ നോട്ടീസിലെ പരാമർശങ്ങൾ

സിഎഎ വിരുദ്ധ സമരം നടക്കുന്നിടത്തേക്ക് അക്രമികള്‍ ഒരു കെട്ടിടത്തിനു മുകളില്‍ നിന്ന് വെടിവെച്ചെന്ന് മീഡിയാ വൺ ഡൽഹി കറസ്പോൻഡന്റ് ഹസനുല്‍ ബന്ന ടെലിഫോണിലൂടെ റിപ്പോര്‍ട്ട് ചെയ്തു.
ചന്ദ് ബാഗിലെ സിഎഎ വിരുദ്ധ സമരപ്പന്തലിന് അക്രമികള്‍ തീയിട്ടെന്ന് റിപ്പോര്‍ട്ട് ചെയ്തു.
മൂന്ന് സമരപ്പന്തലുകളിൽ നിന്നും സിഎഎ വിരുദ്ധ പ്രക്ഷോഭകാരികളെ ഓടിക്കുന്നതിൽ സിഎഎ അനുകൂലികൾ വിജയിച്ചുവെന്നും സിഎഎ അനുകൂലികളെ പൊലീസ് പിന്തുണയ്ക്കുകയാണെന്നും മീഡിയാവൺ റിപ്പോർട്ട് ചെയ്തു.
മുസ്ലിം ഭൂരിപക്ഷ പ്രദേശത്താണ് കലാപം നടക്കുന്നതെന്ന് പറഞ്ഞു.
തലേ ദിവസം നടന്ന ഭീം ആര്‍മി ബന്ദിന്റെ സമയത്തുണ്ടായിരുന്ന പൊലീസ് കലാപ സമയത്ത് മാറി നില്‍ക്കുകയായിരുന്നു.
ചന്ദ് ബാഗിൽ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലാണ് കൂടുതൽ ആക്രമണങ്ങൾ ഉണ്ടായതെന്ന് റിപ്പോർട്ട് ചെയ്തു.
സിഎഎ അനുകൂലികളുടെ അക്രമങ്ങളെ റിപ്പോർട്ട് കൂടുതൽ ഫോക്കസ് ചെയ്തു.
കല്ലേറ്, തീവെയ്പ്പ് എന്നിവയും പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോകുന്നതും ചാനൽ വാർത്തയിൽ ഉൾപ്പെടുത്തി.
ആര്‍എസ്എസിനെ മീഡിയാ വണ്‍ റിപ്പോര്‍ട്ട് ചോദ്യം ചെയ്തു.
ഡല്‍ഹി പൊലീസ് ഇടപെടല്‍ നിസംഗമായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തു.
ആര്‍എസ്എസിനെയും ഡല്‍ഹി പൊലീസിനെയും റിപ്പോര്‍ട്ട് വിമര്‍ശനാത്മകമായി സമീപിച്ചു.
ബിജെപി നേതാക്കളുടെ പ്രകോപനപരമായ പ്രസ്താവനകളാണ് കലാപത്തിലേയ്ക്ക് നയിച്ചതെന്ന് റിപ്പോർട്ട് ചെയ്തു.
ഇത്തരത്തിൽ യാതൊരു യുക്തിയുമില്ലാത്തതും സാമാന്യനീതിയില്ലാത്തതുമായ ആരോപണങ്ങൾ ഉന്നയിക്കുന്ന നോട്ടീസിൽ നിറയെ അക്ഷരത്തെറ്റുകൾ ഉണ്ടെന്നതാണ് മറ്റൊരു ശ്രദ്ധേയമായ വസ്തുത.