ഉപാധികളില്ല; ജോണി നെല്ലൂര്‍ വിഭാഗം പി ജെ ജോസഫിന്റെ കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിച്ചു

single-img
7 March 2020

ഉപാധികൾ ഒന്നുംതന്നെ മുന്നോട്ടുവെക്കാതെ കേരളാ കോണ്‍ഗ്രസ് ജോണി നെല്ലൂര്‍ വിഭാഗം പി ജെ ജോസഫ് വര്‍ക്കിംഗ് ചെയര്‍മാന്‍ ആയ കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിച്ചു. തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കി എന്ന അനൂപ് ജേക്കബിന്റെ പ്രസ്താവന 2020ലെ ഏറ്റവും വലിയ തമാശയാണെന്ന് ജോണി നെല്ലൂര്‍ അഭിപ്രായപ്പെട്ടു.

മിന്നുന്നതെല്ലാം പൊന്നല്ല എന്ന് അനൂപ് ജേക്കബ് തിരിച്ചറിയും. അതേപോലെ തന്നെ അനൂപിനെ കേരള കോണ്‍ഗ്രസ് എമ്മിലേക്ക് ക്ഷണിക്കുകയാണ് എന്നും ജോണി നെല്ലൂര്‍ പറഞ്ഞു. നേരത്തെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ലയിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തില്‍ വിള്ളലുണ്ടാക്കുകയായിരുന്നു.

ആദ്യമൊക്കെ ലയനത്തെ അനുകൂലിച്ച അനൂപ് പിന്നീട് തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. പാര്‍ട്ടിയെ ഒറ്റുകൊടുക്കാന്‍ അനൂപ് ജേക്കബ് അച്ചാരം വാങ്ങിയെന്നാണ് ജോണി നെല്ലൂരിന്റെ ആരോപണം.