നിങ്ങൾ ഇന്ന് വേദനിച്ചതു പോലെ അൽഫോൻസ് കണ്ണന്താനത്തിൻ്റെ ഭാര്യ അന്നു വേദനിച്ചു കാണും: അവരോട് മാപ്പ് ചോദിക്കാൻ മകളോട് പറയണം: താരാകല്ല്യാണിനോട് ജയാ ധീരജ്:

single-img
7 March 2020

താര കല്യാണ്‍, തനിക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ ഫേസ്ബുക്ക് ലൈവിലൂടെ പൊട്ടിക്കരഞ്ഞ സംഭവത്തിൽ പ്രതികരണവുമായി ജയ ധീരജ്. താരാ കല്ല്യാണിൻ്റെ ചിത്രം ദുരുപയോഗം ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും മനസ്സ് തളരരുതെന്നും അവര്‍ പറയുന്നു. എന്നാൽ ടിക് ടോക് താരം കൂടിയായ താരകല്യാണിന്റെ മകള്‍ സൗഭാഗ്യ മുമ്പ്  അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ഭാര്യയെ പരിഹാസരൂപേണ അവതരിപ്പിച്ച വസ്തുതയും ജയ ധീരജ് ചൂണ്ടിക്കാണിക്കുന്നുണ്ട്. 

താൻ അന്ന് അതിനെതിരെ അന്ന് താന്‍ നെഗറ്റീവ് കമന്റിട്ടിരുന്നുവെന്നും ജയ ധീരജ് പറയുന്നു. മിസ്സിസ് അല്‍ഫോണ്‍സിനോട് മാപ്പു ചോദിക്കാന്‍ സൗഭാഗ്യയോട് പറയണമെന്നും ജയ ആവശ്യപ്പെടുന്നുണ്ട്. 

ജയ ധീരജിൻ്റെ കുറിപ്പ് ഇങ്ങനെ:

താര കല്യാണ്‍ മാഡത്തിന്റെ വീഡിയോ കണ്ടപ്പോള്‍ അറിയാതെ കണ്ണു നിറഞ്ഞു എന്റെ ‘അമ്മ കരയുന്ന പോലെ തോന്നി .സോഷ്യല്‍ മീഡിയ ,അതില്‍ വെറിപൂണ്ട് അധിക്ഷേപം നടത്തുന്നത് മലയാളിക്ക് വലിയ ഹരമാണ്. മറ്റുള്ളവരെ കുത്തി നോവിച്ചു കൊണ്ടുള്ള ഒരുതരം സാഡിസ്റ്റിക് പ്ലെഷര്‍ .എന്റെ മനസ്സ് ഒരു വര്‍ഷം മുന്‍പിലേക്ക് സഞ്ചരിച്ചു .അന്ന് ഞാനൊരു വീഡിയോ കണ്ടു നിരവധി ലൈക്കുകളും കമെന്റുകളും വാരിക്കൂട്ടിയ താരാ ജിയുടെ മകളുടെ വീഡിയോ .അതില്‍ സൗഭാഗ്യ, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഭാര്യയുടെ വായില്‍ നിന്ന് മീഡിയയ്ക്കു മുന്‍പില്‍ വീണുപോയ ചില അനവസര സംസാരത്തെ (അത് പബ്ലീഷ് ചെയ്യരുതെന്നവര്‍ മീഡിയക്കാരോട് ആവശ്യപ്പെട്ടിരുന്നു )വളച്ചൊടിച്ച് കോമഡി രൂപത്തില്‍ അവതരിപ്പിച്ചു.

ആ പ്രായമായ സ്ത്രീ അവരുടെ രാഷ്ട്രീയം എന്തുമായിക്കൊള്ളട്ടെ കൊച്ചുകുട്ടികളുടെ പോലും പരിഹാസപാത്രമായി .സൗഭാഗ്യ ഒരു റാങ്ക് ഹോള്‍ഡര്‍ ആണെന്ന് വളരെ ഇന്റലിജന്റ് ആയ ഒരു കുട്ടിയാണെന്നറിയാം .തരംതാഴാന്‍ പാടില്ലായിരുന്നു .വിവരമില്ലാത്ത ട്രോളന്മാരുടെ നിലവാരത്തിലേക്ക് ആ കുട്ടി കൂപ്പുകുത്തിയത് എന്നെ അത്ഭുദപ്പെടുത്തി .ചില മനസ്സുകള്‍ നൊന്താല്‍ തന്നെ അതൊരു ശാപമാണ് .അന്ന് സൗഭാഗ്യയുടെ വീഡിയോയില്‍ നെഗറ്റീവ് കമന്റ് ഇട്ട ഏക വ്യക്തി ഞാനായിരിക്കും .ഇന്ന് താര ജി ക്ക് അനുഭവിക്കേണ്ടി വരുന്ന മാനസിക വ്യഥ നന്നായി ഉള്‍ക്കൊള്ളാന്‍ കഴിയുന്നു .താങ്കളുടെ ചിത്രം ദുരുപയോഗം ചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം .ഇതൊന്നും കണ്ട് മനസ്സ് തളരരുത് .നന്മകള്‍ ആശംസിക്കുന്നു .പറ്റുമെങ്കില്‍ മിസ്സിസ് അല്‍ഫോണ്‍സിനോട് മാപ്പു ചോദിക്കാന്‍ സൗഭാഗ്യയോട് പറയണം ..നല്ലൊരു കുടുംബ ജീവിതത്തിന് സൗഭാഗ്യക്ക് എല്ലാ പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും.