സ്വാതന്ത്ര്യസൂചികയില്‍ ഇന്ത്യയ്ക്ക് തിരിച്ചടി; മോദി സര്‍ക്കാര്‍ ജനാധിപത്യത്തിന് ഭീഷണിയെന്ന് ഫ്രീഡം ഹൗസ്

single-img
7 March 2020

ന്യൂയോര്‍ക്ക്: വാഷിങ്ടണ്‍ ആസ്ഥാനമായുള്ള രാജ്യാന്തര ഏജന്‍സിയായ ഫ്രീഡം ഹൗസിന്റെ ലോക സ്വാതന്ത്ര്യസൂചികയില്‍ ഇന്ത്യക്ക് കനത്ത ഇടിവ്. ഏറ്റവും ജനസംഖ്യയുള്ള 25 ജനാധിപത്യരാജ്യങ്ങളില്‍ ഏറ്റവും വലിയ ഇടിവ് സംഭവിച്ചത് ഇന്ത്യക്കാണ്. ഫ്രീഡം ഇന്‍ ദി വേള്‍ഡ് 2020 റിപ്പോര്‍ട്ട് പ്രകാരം സ്വാതന്ത്ര്യമുള്ള 85 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 83ാം സ്ഥാനത്താണ്. ഈ വിഭാഗത്തില്‍ തിമൂറും തുനീഷ്യയും മാത്രമാണ് ഇന്ത്യക്ക് പിന്നില്‍.

ഫിന്‍ലാന്‍ര് ,നോര്‍വെ,സ്വീഡന്‍ എന്നി രാജ്യങ്ങളാണ് ലിസ്റ്റില്‍ ആദ്യസ്ഥാനക്കാര്‍. സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഏറ്റവും പിറകിലുള്ള ഉക്രൈന്‍,തുണീഷ്യ,സുഡാന്‍ അടക്കമുള്ള രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ വര്‍ഷം ഈ രാഷ്ട്രങ്ങളിലെ സര്‍ക്കാരുകള്‍ സ്വീകരിച്ച ജനവിരുദ്ധ നയങ്ങളെ ചൂണ്ടിക്കാട്ടിയ റിപ്പോര്‍ട്ടില്‍ മോഡി സര്‍ക്കാര്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്ന് സൂചിപ്പിക്കുന്നു.