ദല്‍ഹി വംശഹത്യ; കൊല്ലപ്പെട്ടത് കൂടുതലും യുവാക്കളെന്ന് റിപ്പോര്‍ട്ട്

single-img
7 March 2020


ന്യൂദല്‍ഹി: ദല്‍ഹിയിലെ വംശഹത്യയില്‍ ഏറ്റവും കൂടുതല്‍ കൊല്ലപ്പെട്ടത് യുവാക്കളാണെന്ന് വെളിപ്പെടുത്തി ജിടിബി ഹോസ്പിറ്റല്‍. കൊല്ലപ്പെട്ടവരില്‍ നാല്‍പത് ശതമാനം പേരും 20-29നും മധ്യേ പ്രായമുള്ളവരാണ്. രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരുമുണ്ട്. കലാപത്തില്‍ പരിക്കേറ്റവരില്‍ കൂടുതല്‍ പേരെയും പ്രവേശിപ്പിച്ചിരിക്കുന്നത് ജിടിബി ഹോസ്പിറ്റലിലാണ്.

പലരെയും മരിച്ച ശേഷമാണ് ഹോസ്പിറ്റലില്‍ എത്തിച്ചത്. ഏകദേശം 298 രോഗികളെ കലാപത്തില്‍ പരിക്കേറ്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.