സ്ത്രീകള്‍ക്കു നേരെയുള്ള സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് ബോധവത്കരണം; Cybertrap – The Dark Side Of Social Media

single-img
7 March 2020

സൈബര്‍ ആക്രമണങ്ങളില്‍ വീണു പോകുന്ന സ്ത്രീകളെയും കുട്ടികള്‍ക്കു കരുതലായി ഒരു ഡോക്യുമെന്ററി. അനൂപ് സംവിധാനം ചെയ്ത Cybertrap- The Dark Side of Social Media എന്ന ഡോക്യുമെന്ററിയാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

സൈബര്‍ ഇടങ്ങളിലെ ചതിക്കുഴികളില്‍ വീണു പോകുന്ന സ്ത്രീകളെയും കുട്ടികളെയും അതില്‍ നിന്ന് രക്ഷിക്കണമെങ്കില്‍ ശക്തമായ ബോധവല്‍ക്കരണമാണ് അവര്‍ക്ക് ആദ്യം വേണ്ടതെന്ന് തിരിച്ചറിയുന്നത് കൊണ്ടാണ് ഇത്തരമൊരു ഡോക്യുമെന്ററി അണിയിച്ചൊരുക്കിയതെന്ന് സംവിധായകന്‍ പറയുന്നു. എല്ലാ മലയാളികളിലേക്കും ചിത്രത്തിന്റെ ആശയം എത്തിക്കുക എന്നതാണ് ലക്ഷ്യം.

നാലു ചാപ്റ്ററുകളായി തിരിച്ചിരിക്കുന്ന ഡോക്യുമെന്ററി സ്‌കൂളുകളിലും, കോളേജുകളിലും പ്രദര്‍ശിപ്പിക്കുന്നതിനായുള്ള അനുമതി നേടിയെടുക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.