എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഏതെങ്കിലും ഒരു രാജ്യത്തെയെങ്കിലും ചൂണ്ടികാണിക്കൂ; യുഎന്‍ മനുഷ്യാവകാശ സംഘടനയോട് ഇന്ത്യ

single-img
7 March 2020

ഇന്ത്യയിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയിയെ സമീപിക്കാനുള്ള യുഎന്‍ മനുഷ്യാവകാശ സംഘടനയുടെ തീരുമാനത്തിനെതിരെ പ്രതികരണവുമായി വിദേശ കാര്യ മന്ത്രി എസ് ജയശങ്കര്‍. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഏതെങ്കിലും ഒരു രാജ്യത്തെയെങ്കിലും ചൂണ്ടിക്കാണിക്കാന്‍ ഇന്ത്യയുഎന്‍ മനുഷ്യാവകാശ സംഘടനയോട് ആവശ്യപ്പെട്ടു.

Support Evartha to Save Independent journalism

ജമ്മു കാശ്മീരുമായി ബന്ധപ്പെട്ട വിഷയത്തിലും യുഎന്‍എച്ച്ആര്‍സിയുടെ നിലപാടിനെ ഇന്ത്യ തള്ളി. രാജ്യമില്ലാത്തവരുടെ എണ്ണം കുറക്കുന്നതിനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ആ നിലപാടിനെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. എക്കണോമിക് ടൈംസ് ബിസിനസ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ലോകത്തുള്ള എല്ലാ രാജ്യങ്ങളും നടപടിക്രമങ്ങള്‍ പാലിച്ചാണ് പൗരത്വം നല്‍കുന്നത്. എല്ലാ ആളുകളെയും ഉള്‍ക്കൊള്ളുന്ന ഒരു രാജ്യത്തെയെങ്കിലും കാണിച്ച് തരൂ.

എന്നാൽ ആരും ഇക്കാര്യം പറയുന്നില്ലെന്നും മന്ത്രി പറഞ്ഞു. കാശ്മീരുമായി ബന്ധപ്പെട്ട വിഷയത്തിലും യുഎന്‍എച്ച്ആര്‍സി നിലപാട് ശരിയല്ല. അതിര്‍ത്തി കടന്നുള്ള ഭീകരാവാദം എവിടെനിന്നാണ് ഉണ്ടാകുന്നതെന്ന് യുഎന്‍എച്ചആര്‍സി നോക്കണം. ഇന്ത്യയുടെ പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയില്‍ സമീപിക്കാന്‍ യുഎന്‍എച്ച്ആര്‍സി തീരുമാനിച്ചിരുന്നു.