പട്ടി കടിച്ചു: കടിച്ച പട്ടിയെ കഴുത്ത് ഞെരിച്ച് കൊന്ന് പെൺകുട്ടി

single-img
7 March 2020

റോഡിലൂടെ പോകുകയായിരുന്ന വിദ്യാർത്ഥിനിയെ പട്ടി കടിച്ചു. കടിച്ച പട്ടിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി വിദ്യാർത്ഥിനി. കോഴിക്കോട് ഇയ്യങ്കോട് വായനശാലയ്ക്കു സമീപം വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് സംഭവം.

വീടിനു സമീപത്തു റോഡിൽ വച്ചാണ് പെൺകുട്ടിക്ക് കടിയേറ്റത്. കാലിനു കടിയേറ്റ പെൺകുട്ടി പ്രാണരക്ഷാർഥം പട്ടിയെ  പ്രതിരോധിക്കുന്നതിനിടെയാണ് പട്ടിയുടെ കഴുത്തിൽ പിടിമുറുക്കിയത്. വിദ്യാർത്ഥി കഴുത്തിൽ പിടി മുറുക്കിയതോടെ ശ്വാസം ലഭിക്കാതെ പട്ടി ചത്തു. 

തെരുവ് പട്ടിയുടെ ആക്രമണത്തിൽ പ്ലസ്ടു വിദ്യാർഥിനിക്ക് അടക്കം മൂന്നുപേർക്കാണ് പരിക്കേറ്റത്. മന്നമ്പത്ത് മുരളി (48), കുണ്ട്യാംവീട്ടിൽ കുഞ്ഞാലി (65), പ്ലസ് ടു വിദ്യാർഥിനി എന്നിവർക്കാണ്‌ പട്ടിയുടെ കടിയേറ്റത്.