ഭാരത് പെട്രോളിയം: ഓഹരി വിൽപ്പനയ്ക്ക് ആഗോളതലത്തിൽ താൽപര്യപത്രം ക്ഷണിച്ച് കേന്ദ്ര സര്‍ക്കാര്‍

single-img
7 March 2020

പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോര്‍പ്പ് ലിമിറ്റഡിന്റെ ഓഹരി വിൽക്കുന്നതിൽ വാങ്ങാൻ താൽപര്യ പത്രം ക്ഷണിച്ച് കേന്ദ്ര സർക്കാർ. സ്ഥാപനത്തിന്റെ 52.98 ശതമാനം ഓഹരികൾ വിൽക്കാനാണ് ഒരുങ്ങുന്നത്. രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയ വൻ വന്‍ പ്രതിഷേധം തള്ളിയാണ് ബിപിസിഎല്‍ സ്വകാര്യവല്‍ക്കരണവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. കമ്പനിയുടെ ഓഹരി വാങ്ങാൻ ആഗോളതലത്തിൽ മെയ് 2 വരെയാണ് അപേക്ഷ സമര്‍പ്പിക്കാന്‍ സമയം നല്‍കി താൽപര്യപത്രം ക്ഷണിച്ചിരിക്കുകയാണ് സർക്കാർ.

കവില്‍പ്പനയ്ക്ക് വെച്ചിട്ടുള്ള സ്ഥാപനത്തിന്റെ 52.98 ശതമാനം ഓഹരികളുടെ വിപണി മൂലം ഏകദേശം 54,000 കോടി വരും. രാജ്യത്തെ നിയമപ്രകാരം കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അപേക്ഷ നൽകാൻ ആകില്ല. 10 ബില്യണ്‍ ഡോളർ അറ്റാദായം ഉള്ളവർ മെയ് 2നകം അപേക്ഷ നൽകണം. കഴിഞ്ഞ വര്‍ഷം നവംബറിൽ ആണ് കേന്ദ്രസര്‍ക്കാര്‍ ബിപിസിഎൽ സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ചത്.

ഈ വര്‍ഷം അവതരിപ്പിക്കപ്പെട്ട ബജറ്റ് പ്രകാരമുള്ള 2.1 ലക്ഷം കോടി രൂപ സമാഹരിക്കുക എന്ന ലക്ഷ്യത്തില്‍ ഇതുവഴി എത്താനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയാണ് ബിപിസിഎല്‍. കമ്പനിക്ക് മധ്യപ്രദേശ്, മഹാരാഷ്ട്ര, കേരളം, അസ്സം എന്നിവിടങ്ങളില്‍ റിഫൈനറികളുണ്ട്.