ആറ്റുകാൽ പൊങ്കാലയ്ക്ക് ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കും: മുഖ്യമന്ത്രി

single-img
7 March 2020

തിരുവനന്തപുരം ആറ്റുകാൽ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ വ്യക്തമാക്കി മുഖ്യമന്ത്രിയുടെ കുറിപ്പ്. ഇക്കുറി പൊങ്കാലയ്ക്ക് ഗ്രീൻ പ്രോട്ടോകോൾ പൂര്‍ണമായും നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പൊങ്കാലയിൽ ഭക്ഷണവും, വെള്ളവും വിതരണം ചെയ്യാൻ സ്റ്റീലു കൊണ്ടോ മണ്ണു കൊണ്ടോ ഉള്ള പാത്രങ്ങൾ ഉപയോഗിക്കണമെന്നും പ്ലാസ്റ്റിക്ക് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അഭ്യര്‍ത്ഥിച്ചു.

അന്നദാനവും കുടിവെള്ളവിതരണവും നടത്തുന്ന സംഘടനകൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി. പ്രോട്ടോകോൾ പിന്തുടരാത്തവരിൽ നിന്നും പിഴ ഈടാക്കുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുന്നതായിരിക്കും.

ആറ്റുകാൽ പൊങ്കാലയ്ക്ക് ഗ്രീൻ പ്രോട്ടോകോൾ. ഒരുപാടാളുകൾ പങ്കെടുക്കുന്ന ആഘോഷമാണ് ആറ്റുകാൽ പൊങ്കാല. അതുകൊണ്ടുതന്നെ ഒരുപാടു…

Posted by Pinarayi Vijayan on Saturday, March 7, 2020