തൊണ്ണൂറുകളിലെ ആ സൂപ്പർ താരങ്ങൾ നേര്‍ക്കുനേര്‍; റോഡ് സേഫ്റ്റി വേൾഡ് സീരീസിന് ഇന്ന് തുടക്കം

single-img
7 March 2020

മുംബൈ: തൊണ്ണൂറുകളിൽ ഞങ്ങളുടെ ബാല്യം ആയിരുന്നു ബാല്യം എന്ന് ഒരിക്കലെങ്കിലും കേൾക്കാത്തവരുണ്ടാകില്ല. പ്രത്യേകിച്ച് ക്രക്കറ്റിൽ സച്ചിന്റെയും സേവാ​ഗിന്റെയും ​ഗാം​ഗുലിയുടെയും മാസ്മരിക പ്രകടനങ്ങളെപ്പറ്റി. ഇന്നിതാ ആ സൂപ്പർ താരങ്ങൾ വീണ്ടും ക്രീസിലേക്ക്
എത്തുകയാണ്. ഇതിഹാസ ക്രിക്കറ്റ് താരങ്ങൾ പാഡണിയുന്ന റോഡ് സേഫ്റ്റി വേൾഡ് സീരീസിലൂടെ.

ഇന്ന് മുംബൈയിലാണ് സീരീസിന്റെ തുടക്കം. ഉദ്ഘാടന മത്സരത്തിൽ ജയത്തിൽ സച്ചിന്‍റെ നേതൃത്വത്തിൽ ടീം വെസ്റ്റ് ഇന്‍ഡീസ്താരെ ലാറ നയിക്കുന്ന ടീമിനെയാണ് നേരിടുക.വൈകിട്ട് ഏഴിന് വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം.

ഇന്നലെ മൂന്ന് മണിക്കൂറിലേറെ നേരമാണ് സച്ചിന്‍റെ നേതൃത്വത്തിൽ ടീം ഇന്ത്യ പരിശീലനത്തിനിറങ്ങിയത്. മത്സര ക്രിക്കറ്റിൽ നിന്നെടുത്ത ഇടവേളയെ കഠിന പരിശീലനത്തിലൂടെ തോൽപ്പിക്കുകയാണ് ഓരോ താരവും. സെവാഗ്, യുവ്‌രാജ്, മുഹമ്മദ് കൈഫ്, സഹീർഖാൻ തുടങ്ങിയ പഴയ പടക്കുതിരകളെ ഒരു നോക്ക് കാണാനുള്ള ടിക്കറ്റുകളെല്ലാം നേരത്തെ തന്നെ വിറ്റുപോയിരുന്നു.

സച്ചിൻ-സെവാഗ് ഓപ്പണിംഗ് കൂട്ടുകെട്ട് ഒരിക്കൽ കൂടെ കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍. ലാറയും ചന്ദ്രപോളും കാൾ ഹൂപ്പറുമടക്കമുള്ള താരങ്ങളൊന്നിക്കുന്ന വിന്‍‌ഡീസ് നിരയും കരുത്തർ തന്നെ.സച്ചിൻ നയിക്കുന്ന ഇന്ത്യാ ലെജൻസ്, ലാറ നയിക്കുന്ന വിൻഡീസ്, ബ്രെറ്റ് ലീയുടെ ഓസ്‌ട്രേലിയ, ദിൽഷന്‍റെ ലങ്ക, ജോണ്ടീ റോഡ്സ് നയിക്കുന്ന ദക്ഷിണാഫ്രിക്ക ടീമുകളാണ് ടൂര്‍ണമെന്‍റില്‍ അണിനിരക്കുക.

ഇന്ത്യാ ലെജൻസ്: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(ക്യാപ്റ്റന്‍), വീരേന്ദര്‍ സെവാഗ്, യുവ്‌രാജ് സിംഗ്, അജിത് അഗാര്‍ക്കര്‍, സഞ്ജയ് ബാംഗര്‍, മുനാഫ് പട്ടേല്‍, മുഹമ്മദ് കൈഫ്, പ്രഗ്യാന്‍ ഓജ, സായ്‌രാജ് ബഹുതുലെ, എബി കുരുവിള, സഹീര്‍ ഖാന്‍, ഇര്‍ഫാന്‍ പത്താന്‍, സമീര്‍ ദിഗേ