അനുഷ്‌ക ഷെട്ടി നായികയായി സസ്‌പെന്‍സ് ത്രില്ലര്‍; നിശബ്ദം ട്രെയ്‌ലര്‍ എത്തി

single-img
6 March 2020

അനുഷ്‌ക ഷെട്ടി നായികയാകുന്ന സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണ് നിശബ്ദം.ഹേമന്ദ് മധുകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മാധവന്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ചിത്രം ഒരുക്കിയിരിക്കുന്നത് സസ്പെന്‍സ് ത്രില്ലര്‍ ഗണത്തിലാണ്. സംസാര ശേഷിയില്ലാത്ത ആര്‍ട്ടിസ്റ്റ് ആയാണ് അനുഷ്‌ക ചിത്രത്തില്‍ എത്തുന്നത്.ശാലിനി പാണ്ഡെ, അഞ്ജലി, കില്‍ബില്‍ ഫെയിം മൈക്കല്‍ മാഡ്സെന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. തെലുങ്ക് കൂടാതെ തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും ചിത്രം റിലീസിനെത്തും.