ഗൾഫ് രാജ്യങ്ങളിലെ കൊറോണ വെെറസിനെ നശിപ്പിക്കാൻ `ദെെവത്തിൻ്റെ തീ´ പുറപ്പെട്ടു കഴിഞ്ഞു: ദേശിയ പതാകയിലെ നിറങ്ങൾക്ക് പുതിയ വ്യാഖ്യാനം നൽകിയ കെ എ എബ്രഹാമിൻ്റെ വെളിപ്പെടുത്തൽ

single-img
6 March 2020

ഗൾഫ് രാജ്യങ്ങളിൽ പടർന്നു പിടിച്ച കൊറോണ വെെറസിനെ ഇല്ലായ്മ ചെയ്യാൻ ദെെവത്തിൻ്റെ തീ പുറപ്പെട്ടുകഴിഞ്ഞുവെന്ന് വെളിപ്പെടുത്തൽ. മണ്ടത്തരങ്ങളടങ്ങിയ പ്രസ്താവനകളിലൂടെ പ്രശസ്തനായ പാസ്റ്റർ കെ എ എബ്രഹാമാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ദെെവത്തിൻ്റെ തീ പുറപ്പെട്ടുകഴിഞ്ഞുവെന്നും അത് ശത്രുക്കളെ മുഴുവൻ ഇല്ലായ്മ ചെയ്യുമെന്നുമുള്ള കെ എ എബ്രഹാമിൻ്റെ വീഡിയോയുടെ ഭാഗമാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. 

`കൊറോണ ഭീതിയിൽ ഭയപ്പെടുന്ന കുവെെത്തിലെ സഭയോട് ദെെവത്തിൻ്റെ ആത്മാവ് വിളിച്ചു പറയുന്നു, രാജ്യങ്ങൾ ഭീതിയിലായിരിക്കുന്നിടത്ത് ദെെവത്തിൻ്റെ തീ പുറപ്പെട്ടു കഴിഞ്ഞു. ഇന്നിവിടെ പ്രാർത്ഥിച്ചപ്പോൾത്തന്നെ ആ തീ പുറപ്പെട്ടു കഴിഞ്ഞു. കുവെെത്തിനോട്, ദോഹയോട്, ദുബായോട് വിളിച്ചു പറയുകയാണ്, ഇതാ ആ തീ പുറപ്പെട്ടു´- കെ എ എബ്രഹാം പറയുന്നു. 

ആരും പേടിക്കരുത്. കൊറോണ വൈറസിനെ കൊല്ലുവാനുള്ള തീ പുറപ്പെട്ട് കഴിഞ്ഞു. ഗൾഫ് രാജ്യങ്ങൾക്ക് മുൻഗണന.

Posted by എൽദോസ് കണ്ണോത്തുകുടിയിൽ on Thursday, March 5, 2020

മുമ്പ് ദേശീയ പതാകയിലെ നിറങ്ങൾ തോന്നുംപോലെ വ്യഖ്യാനിച്ചതിൻ്റെ പേരിൽ നിയമനടപടി നേരിട്ടയാളാണ് കെ എ എബ്രഹാം. വർഷങ്ങളോളം സുവിശേഷവേലയ്ക്കും കെ എ എബ്രഹാമിന് വിലക്കുണ്ടായിരുന്നു. തുടർന്ന് വിലക്ക് നീക്കി വീണ്ടും സുവിശേഷയോഗങ്ങളിൽ പങ്കെടുത്ത് പ്രസംഗിച്ചു വരികയാണ്. ഇതിനിടയിലാണ് പുതിയ മണ്ടത്തരങ്ങൾ സുവിശേഷം എന്ന പേരിൽ അയാൾ വിളിച്ചു പറയുന്നതും.