രണ്ടാമതും പെൺകുഞ്ഞ്; പിഞ്ചുകുഞ്ഞിനെ വിഷം നല്‍കി കൊന്ന മാതാപിതാക്കൾ അറസ്റ്റില്‍

single-img
6 March 2020

ചെന്നൈ: ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെ മാതാപിതാക്കൾ എരിക്ക്​ മരത്തി​ന്റെ കറ നൽകി കൊന്നു. സംഭവത്തിൽ മധുര പുല്ലനേരി ഗ്രാമത്തിലെ വൈര മുരുകൻ(32) ഭാര്യ സൗമ്യ(22), വൈര മുരുക​ന്റെ പിതാവ്​ സിങ്കതേവർ എന്നിവരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പെണ്‍ ഭ്രൂണഹത്യ നടക്കുന്ന മധുരയിലെ ഉസിലാംപട്ടി പ്രദേശത്തുനിന്നാണ് മനസാക്ഷി മരവിക്കുന്ന ക്രൂരതയുടെ വാർത്ത പുറത്തു വന്നത്.

ജനുവരി 30ന് ജനിച്ച കുഞ്ഞിന്റെ അകാലത്തിലുള്ള മരണം ഗ്രാമത്തിൽ സംസാരവിഷയമായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൈരമുരുകൻ – സൗമ്യ ദമ്പതികളുടെ കുഞ്ഞിന്റെ മൃതദേഹം വീട്ടുവളപ്പിൽ മറവു ചെയ്ത നിലയിൽ കണ്ടെത്തിയത്. വൈര മുരുകൻ-സൗമ്യ ദമ്പതികളുടെ ആദ്യ കുഞ്ഞ്​ പെൺ കുട്ടിയായിരുന്നു​. രണ്ടാമതും പെൺകുട്ടി ജനിച്ചതിൽ ഇവർ നിരാശരായിരുന്നു. 30 ദിവസം പ്രായമായ രണ്ടാമത്തെ കുഞ്ഞിനെ എരുക്കുമരത്തി​ന്റെ ഇല പറിക്കുമ്പോൾ ലഭിക്കുന്ന കറ നൽകി കൊലപ്പെടു​ത്തുകയായിരുന്നു. കൊലക്ക്​ ശേഷം കുട്ടിയുടെ മൃതദേഹം വീട്ടുമുറ്റത്തു തന്നെ കുഴിച്ചിടുകയായിരുന്നു.