കുട്ടികള്‍ തമ്മിലുള്ള കശപിശ; അടിച്ചും കടിച്ചും തല്ലിതീർത്ത് മാതാപിതാക്കൾ

single-img
6 March 2020

ലക്നൗ: കുട്ടികള്‍ തമ്മിൽ സ്കൂളിൽ പിണക്കങ്ങളും നീരസങ്ങളും ഉണ്ടാകും. ചെറിയ സൗന്ദര്യ പിണക്കങ്ങൾ അവർ തന്നെ പറഞ്ഞു തീർക്കുകയും വലിയ പിണക്കങ്ങൾ രക്ഷിതാക്കൾ ഇടപെട്ട് തീർക്കാറുമാണ് പതിവ്. എന്നാൽ ലക്നൗവിൽ കുട്ടികള്‍ തമ്മിലുള്ള കശപിശ മാതാപിതാക്കൾ പരസ്പരം അടിച്ചു തീർക്കാൻ തീരുമാനിക്കുകയായിരുന്നു. കുട്ടികളുടെ വഴക്കിൽ കുടുംബാംഗങ്ങളും പങ്കാളികളാകുകയായിരുന്നു. പരസ്പരം അസഭ്യം പറഞ്ഞ കുടുംബങ്ങള്‍ പിന്നീട് ആക്രമിക്കുകയായിരുന്നു.

Support Evartha to Save Independent journalism

അടിപിടിയെ തുടര്‍ന്ന് കുട്ടികളിലൊരാളുടെ പിതാവ് മറ്റെയാളുടെ മാതാവിന്‍റെ വിരല്‍ കടിച്ചുമുറിച്ചു. കുട്ടികള്‍ തമ്മിലുണ്ടായ അടിപിടി വീട്ടുകാര്‍ തമ്മിലുള്ള കയ്യാങ്കളിയിലെത്തുകയായിരുന്നു. കുട്ടികളിലൊരാളുടെ പിതാവ്, യുവതിയുടെ വിരല്‍ കടിച്ചുമുറിച്ചതിന് പിന്നാലെ അവരുടെ ഭര്‍ത്താവിന്‍റെ കണ്ണില്‍ കൂര്‍ത്ത ഉപകരണം ഉപയോഗിച്ച് കുത്തുകയും ചെയ്തു. അസഭ്യം പറയുന്നതിനിടയിലാണ് യുവതിയുടെ കൈ കടിച്ചതും ഭര്‍ത്താവിന്‍റെ കണ്ണില്‍ കുത്തുകയും ചെയ്തത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സംഭവത്തെ തുടര്‍ന്ന് പ്രതി ഒളിവിലാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.